Sub Lead

മോഷ്ടാവ് വിഴുങ്ങിയ മാല മൂന്നു ദിവസത്തിന് ശേഷം തിരിച്ചുപിടിച്ച് പോലിസ്

മോഷ്ടാവ് വിഴുങ്ങിയ മാല മൂന്നു ദിവസത്തിന് ശേഷം തിരിച്ചുപിടിച്ച് പോലിസ്
X

പാലക്കാട്: ആലത്തൂരില്‍ മാല വിഴുങ്ങിയ കള്ളനില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തതായി പോലിസ് അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസമായി മാലയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പോലിസ്. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് മേലാര്‍കോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പന്‍ (34), മൂന്നുവയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. ഇതുകണ്ട മുത്തശ്ശി ബഹളംവെച്ചു. നാട്ടുകാര്‍ ഇയാളെ പിടികൂടി ദേഹപരിശോധന നടത്തിയെങ്കിലും മാല കിട്ടിയില്ല. മാല വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പിച്ചു. പോലിസ് വന്ന് കസ്റ്റഡിയിലെടുത്തു. മാലകിട്ടിയശേഷം മാത്രമേ കേസിന്റെ തുടര്‍നടപടി ആരംഭിക്കാന്‍ ആകുമായിരുന്നുള്ളൂ.

അതിനാല്‍, പ്രതിയെ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ പരിശോധനയിലൂടെ മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. ദഹിക്കുന്നവസ്തു അല്ലാത്തതിനാല്‍ മാല വിസര്‍ജ്യത്തിനൊപ്പം പെട്ടെന്ന് പുറത്തുവരില്ല. രണ്ടുദിവസംകൊണ്ട് മാല താഴേക്ക് ഇറങ്ങിവരുമെന്നായിരുന്നു പോലിസിന്റെ പ്രതീക്ഷ. നിശ്ചിത ഇടവേളകളില്‍ എക്‌സ് റേ എടുത്ത് മാലയുടെ സ്ഥാനം അറിയലും കടമ്പയായിരുന്നു. കൂടാതെ ഇയാളുടെ മലവും പരിശോധിക്കേണ്ടി വന്നു. മൂന്നുദിവസത്തെ കാത്തിരിപ്പിനും പരിശോധനക്കും ശേഷം ഇന്നു വൈകുന്നേരം നാലുമണിയോടെയാണ് മാല ലഭിച്ചത്. സ്വാഭാവികമായ രീതിയില്‍, വയറിളകി തന്നെയാണ് തന്നെയാണ് മാല ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. പിന്നാലെ ഡോക്ടറുടെ സഹായത്തോടെ മാലയെ തൊണ്ടി മുതലാക്കി മാറ്റി.

Next Story

RELATED STORIES

Share it