Sub Lead

തിരുവല്ലയിലെ കർഷകന്റെ ആത്മഹത്യ; കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് വിഡി സതീശൻ

രാജീവിന്റെ കടബാധ്യത മുഴുവൻ സർക്കാർ ഏറ്റെടുക്കണം. കുട്ടികളെ പഠിപ്പിക്കാനും ജോലി നൽകാനുമുള്ള സംവിധാനങ്ങൾ ഒരുക്കണം. കർഷകരുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ചതിന്റെ ഫലമാണ് രാജീവിന്റെ ആത്മഹത്യ.

തിരുവല്ലയിലെ കർഷകന്റെ ആത്മഹത്യ; കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് വിഡി സതീശൻ
X

പത്തനംതിട്ട: തിരുവല്ലയിലെ നിരണത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്ത കർഷകന്റെ കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവിന്റെ ആത്മഹത്യ കൊലപാതകത്തിന് സമമാണ്. അതിന് ഉത്തരവാദി സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. രാജീവിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

വട്ടിപ്പലിശയ്ക്കും കടംമേടിച്ചുമൊക്കെയാണ് കർഷകർ കൃഷിയിറക്കുന്നത്. ഇതല്ലാതെ അവർക്ക് മറ്റു മാർഗങ്ങളൊന്നുമില്ല. നഷ്ടപരിഹാരം എപ്പോൾ കിട്ടുമെന്ന് പോലും അറിയാതെ പ്രതിസന്ധിയിലാണ് കർഷകർ. അതിനാൽ നശിച്ചുപോയ നെല്ല് മുഴുവൻ സംഭരിക്കുകയാണ് സർക്കാർ അടിയന്തിരമായി ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജീവിന്റെ കടബാധ്യത മുഴുവൻ സർക്കാർ ഏറ്റെടുക്കണം. കുട്ടികളെ പഠിപ്പിക്കാനും ജോലി നൽകാനുമുള്ള സംവിധാനങ്ങൾ ഒരുക്കണം. കർഷകരുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ചതിന്റെ ഫലമാണ് രാജീവിന്റെ ആത്മഹത്യ. ഇത് ഒരു കൊലപാതകത്തിന് തുല്യാമണെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഇത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്ക്രുതെന്നും വിഡി സതീശൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പം വിഡി സതീശൻ കുട്ടനാട് സന്ദർശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കർഷകർ കടന്നുപോകുന്നത്. സർക്കാർ കുട്ടിനാടിനെ അവഗണിക്കുകയാണ്. കൃത്യ സമയത്ത് കർഷകർക്ക് കൊയ്ത്തുയന്ത്രം ലഭിക്കുന്നില്ല. അത് കിട്ടിക്കഴിയുമ്പോഴേക്കും നെൽകൃഷി നശിക്കുന്നു. തോമസ് ഐസകിന്റെ രണ്ട് ബജറ്റിലും പ്രഖ്യാപിച്ച ഒരു പദ്ധതി പോലും ഇവിടെ നടപ്പായിട്ടില്ലെന്നും സർക്കാർ ഉറപ്പുകൾ പാലിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

Next Story

RELATED STORIES

Share it