- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂസിലന്‍ഡിലേത് വംശഹത്യ; ആഹ്ലാദിച്ചവരില്‍ മലയാളികളുണ്ടെന്നത് ലജ്ജിപ്പിക്കുന്നു: ഡോ. തോമസ് ഐസക്
ന്യൂസിലന്‍ഡ് വംശഹത്യയില്‍ ആഹ്ലാദിച്ചവരില്‍ സിപിഎം പ്രവര്‍ത്തകരും സിപിഎം നവോത്ഥാന നായകരായി ഉയര്‍ത്തി കൊണ്ടുവന്നവരുമായിരുന്നു മുന്നില്‍. 'കൊടുത്താല്‍ കൊല്ലത്തും കിട്ടും. അതാണു പ്രകൃതി നിയമം. ഐഎസ് ക്രൂരതകള്‍ ഉണ്ടാക്കുന്ന ദുഷ്ഫലം'. ഇതായിരുന്നു ന്യൂസ് ലന്‍ഡ് ഭീകരാക്രമണത്തെ കുറിച്ച് വനിതാ മതില്‍ കണ്‍വീനര്‍ ആയിരുന്ന സി പി സുഗതന്റെ പ്രതികരണം.
കോഴിക്കോട്: ലോകത്ത് മുസ്‌ലിം ഭീതി പടര്‍ത്തുന്നവരാണ് ന്യൂസിലന്‍ഡില്‍ വംശഹത്യ നടത്തിയ യഥാര്‍ത്ഥ കൊലയാളികളെന്ന് മന്ത്രി ഡോ. തോമസ് ഐസക്. ലോകമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ ആഹ്‌ളാദം പങ്കുവെച്ച മലയാളികളുമുണ്ട് എന്ന വിവരവും നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മലയാളിയും കുടിയേറിയിട്ടുണ്ട്. ഭ്രാന്തന്‍ വംശീയതയുടെയും കുടിയേറ്റ വിരോധത്തിന്റെയും ഇരകളായി എപ്പോള്‍ വേണമെങ്കിലും മലയാളിയും മാറാം. ആ യാഥാര്‍ത്ഥ്യം ഡെമോക്ലിസിന്റെ വാള്‍ പോലെ നമ്മുടെ തലയ്ക്കു മീതെ തൂങ്ങുമ്പോഴാണ്, മേല്‍പ്പറഞ്ഞ ഹീനമായ മാനസികാവസ്ഥ ദൃശ്യമായത്. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ന്യൂസിലന്‍ഡ് വംശഹത്യയില്‍ ആഹ്ലാദിച്ചവരില്‍ സിപിഎം പ്രവര്‍ത്തകരും സിപിഎം നവോത്ഥാന നായകരായി ഉയര്‍ത്തി കൊണ്ടുവന്നവരുമായിരുന്നു മുന്നില്‍. 'കൊടുത്താല്‍ കൊല്ലത്തും കിട്ടും. അതാണു പ്രകൃതി നിയമം. ഐഎസ് ക്രൂരതകള്‍ ഉണ്ടാക്കുന്ന ദുഷ്ഫലം'. ഇതായിരുന്നു ന്യൂസ് ലന്‍ഡ് ഭീകരാക്രമണത്തെ കുറിച്ച് വനിതാ മതില്‍ കണ്‍വീനര്‍ ആയിരുന്ന സി പി സുഗതന്റെ പ്രതികരണം. സിപിഎം പ്രവര്‍ത്തകരും ന്യൂസിലന്‍ഡ് ആക്രമണത്തില്‍ ആഹ്ലാദം പങ്കുവച്ചിരുന്നു. 'അടിപൊളിയേയ്......വെറുതെ കണ്ടവന്റെ രാജ്യത്ത് കയറി അവിടെ പെറ്റുകൂട്ടുന്ന കോയമാര് പൊട്ടിക്കുന്നത് അല്ലേ.....അപ്പോ തിരിച്ചും കിട്ടും'. സിപിഎം പ്രവര്‍ത്തകനായ വിഷ്ണു സിബിയുടെ ഫേസ്ബുക്ക് കമ്മന്റ് ആണിത്. ഇക്കാര്യം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ഐസകിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ലോകത്തില്‍ വ്യാപകമായി മുസ്ലിം ഭീതിയും കുടിയേറ്റ വിരോധവും പടര്‍ത്തുന്നവരാണ് ന്യൂസിലന്റില്‍ വംശീയഹത്യ നടത്തിയ യഥാര്‍ത്ഥ കൊലയാളികള്‍ എന്ന യാഥാര്‍ത്ഥ്യം മറച്ചുവെയ്‌ക്കേണ്ടതല്ല. ആ ഭീകരാക്രമണത്തിന്റെ രക്തസാക്ഷികളില്‍ നമ്മുടെ നാട്ടുകാരുമുണ്ട്. കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സിയും ഹൈദരാബാദുകാരനായ അഹ്‌സാനും ഗുജറാത്ത് സ്വദേശി മുസാവാലി സുലൈമാന്‍ പട്ടേലും െ്രെകസ്റ്റ് ചര്‍ച്ചിലെയും ലിന്‍വുഡിലെയും മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുള്ള ഇന്ത്യാക്കാര്‍. ഈ ഹീനമായ കൂട്ടക്കൊലയില്‍ പ്രതിഷേധിക്കുന്നതോടൊപ്പം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
ലോകമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ ആഹ്‌ളാദം പങ്കുവെച്ച മലയാളികളുമുണ്ട് എന്ന വിവരവും നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മലയാളിയും കുടിയേറിയിട്ടുണ്ട്. ഭ്രാന്തന്‍ വംശീയതയുടെയും കുടിയേറ്റ വിരോധത്തിന്റെയും ഇരകളായി എപ്പോള്‍ വേണമെങ്കിലും മലയാളിയും മാറാം. ആ യാഥാര്‍ത്ഥ്യം ഡെമോക്ലിസിന്റെ വാള്‍ പോലെ നമ്മുടെ തലയ്ക്കു മീതെ തൂങ്ങുമ്പോഴാണ്, മേല്‍പ്പറഞ്ഞ ഹീനമായ മാനസികാവസ്ഥ ദൃശ്യമായത്.
ഈ കൂട്ടക്കൊല നടക്കുന്നതിന് തൊട്ടുതലേന്നാണ് മുസ്ലിങ്ങളെ പാകിസ്താനിലേയ്ക്ക് അയയ്ക്കണമെന്ന ഹര്‍ജി സുപ്രിംകോടതി പരിഗണന കൂടാതെ തള്ളിയത്. ഹര്‍ജിയുമായെത്തിയ അഭിഭാഷകന് ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സുപ്രിംകോടതി നല്‍കി. ഇത്തരം വംശീയഭ്രാന്തുകള്‍ക്കെതിരെ പരമോന്നത കോടതിയുടെ കര്‍ക്കശവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് മതനിരപേക്ഷ മനസുകളെ ആവേശം കൊള്ളിക്കുമെങ്കിലും, നമ്മുടെ രാജ്യത്തും വംശീയഭ്രാന്ത് ഏതു നിമിഷവും പൊട്ടാവുന്ന ഒരഗ്‌നിപര്‍വതമായി ഭീതിപരത്തുന്നു എന്ന യാഥാര്‍ത്ഥ്യവും കാണാതിരുന്നു കൂടാ.
ലോകത്തെ അതിശക്തരായ എല്ലാ ഭരണാധികാരികളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുടിയേറ്റ വിരോധത്തിന്റെയും വംശീയവിദ്വേഷത്തിന്റെയും യും പൈശാചികപ്രചാരകരാണ്. ഹിംസയുടെ പ്രവാചകരാണ് ട്രംപു മുതലുള്ള ഭരണാധികാരികള്‍. അവര്‍ വിതയ്ക്കുന്ന വിദ്വേഷമാണ് ബ്രെന്‍ഡന്‍ ഹാരിസണ്‍ ടാരന്റിനെനെപ്പോലുള്ളവരുടെ കൈയിലെ വെടിക്കോപ്പുകളായി പരിണമിക്കുന്നത്. അവരാണ് ഈ കൂട്ടക്കൊലയുടെ ഉത്തരവാദികള്‍.
രാഷ്ട്രീയമായ ചെറുത്തുനില്‍പ്പുകളാണ് ഈ ക്രൂരതകള്‍ക്കു മറുപടി. മതനിരപേക്ഷതയിലും ജനാധിപത്യബോധത്തിലും അടിയുറച്ച രാഷ്ട്രീയബോധ്യം കൊണ്ടു മാത്രമേ ഈ വെല്ലുവിളിയെ നമുക്ക് അതിജീവിക്കാന്‍ കഴിയൂ. അതാണ്, കൊടുങ്ങല്ലൂരിലെ അന്‍സി അടക്കമുള്ളവരുടെ രക്തസാക്ഷിത്വങ്ങളുടെ താക്കീത്.
RELATED STORIES
'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTഅബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് മാറ്റി വച്ചു
15 Jan 2025 10:29 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMT