- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ക്ക് നിയമപരമായ അവസരം ഒരുക്കും: താലിബാന്‍
കാബൂള്‍: വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ക്ക് നിയമപരമായി അതിനുള്ള അവസരം ഒരുക്കുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു. താലിബാന്‍ പൊളിറ്റിക്കല്‍ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അബാസ് സ്റ്റാനിക്‌സായിയുടെ അറിയിപ്പാണ് സുഹൈല്‍ ഷഹീന്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
Those Afghans who are intending to go abroad, they can do so in a dignified manner and peace of mind by having legal documents like passports and visas after resumption of commercial flights in the country.
— Suhail Shaheen. محمد سهیل شاهین (@suhailshaheen1) August 28, 2021
S.Abas Stanikzai
Deputy Director, Political Office.
രാജ്യത്ത് വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചാല്‍ നിയമപരമായ രേഖകള്‍ ഉള്ളവര്‍ക്ക് സമാധാനപരമായി രാജ്യം വിടാനുള്ള അവസരം ഒരുക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. നിയമപരമായ രേഖകളായ പാസ്‌പോര്‍ട്ടും വിസയും ഉള്ളവര്‍ക്ക് മാന്യമായും സമാധാനപരമായും വിദേശത്തേക്ക് പോകാന്‍ അവസരമുണ്ടാവുമെന്നും അറിയില്‍പ്പില്‍ പറഞ്ഞു.
വിദേശ സൈന്യങ്ങള്‍ നാടുവിട്ട സാഹചര്യത്തില്‍ താലിബാന്‍ കാബൂള്‍ വിമാനത്താവളം അടച്ചുപൂട്ടിയിരിക്കുകയാണ്. വിമാനത്താവളത്തില്‍ തടിച്ചുകൂടിയ അഫ്ഗാന്‍കാരെ തടയുന്നതിന്റെ ഭാഗമാണ് നടപടി.
വിമാനത്താവളത്തിലേക്ക് പോകുന്ന നിരത്തില്‍ താലിബാന്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാത്രി കാഴ്ച നല്‍കുന്ന കണ്ണടകളടക്കമുള്ള ഉപകരണങ്ങളുമായി യൂണിഫോമിലുള്ള താലിബാന്‍ സൈന്യം ചെക്ക് പോസ്റ്റുകളില്‍ കാവല്‍ നില്‍ക്കുന്നുണ്ട്.
ആഗസ്ത് 31 സമയപരിധി പാലിക്കുന്നതിന്റെ ഭാഗമായി യുഎസ്സിന്റെയും ബ്രിട്ടന്റെയും സൈനിക വിമാനങ്ങള്‍ കാബൂളിലെത്തിയിരുന്നു. അവ സൈനികരുമായി തിരിച്ചുപോയി. ഇറ്റലിയുടെ സൈനികരെ ഒഴിപ്പിക്കുന്ന വിമാനം കഴിഞ്ഞ ദിവസം റോമിലെ ലിയനാര്‍ഡൊ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങി.
കാബൂള്‍ വിമാനത്താവളത്തില്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍ ശനിയാഴ്ച മുന്നറിയിപ്പു നല്‍കി. സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് ബൈഡന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 169 അഫ്ഗാന്‍ പൗരന്മാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടു. ഐഎസ്‌ഐഎസ് കെപിയാണ് ആക്രമണത്തിനു പിന്നില്‍. ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് താലിബാന്‍ വിമാനത്താവളം അടച്ചുപൂട്ടിയത്. വിദേശത്തേക്ക് കടക്കാന്‍ അഫ്ഗാന്‍ സ്വദേശികള്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT