Sub Lead

ഗിന്നസ് ബുക്കില്‍ കയറണം; ഒരുമിച്ച് ഗിറ്റാര്‍ വായിച്ച് ആയിരം മാരിയാച്ചികള്‍

മെക്‌സിക്കോയിലെ വിവിധ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും എത്തിയവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

ഗിന്നസ് ബുക്കില്‍ കയറണം; ഒരുമിച്ച് ഗിറ്റാര്‍ വായിച്ച് ആയിരം മാരിയാച്ചികള്‍
X

മെക്‌സിക്കോ സിറ്റി: ഗിന്നസ് ബുക്കില്‍ കയറാന്‍ ഒരുമിച്ച് ഗിറ്റാര്‍ വായിച്ച് ആയിരം മാരിയാച്ചികള്‍. തദ്ദേശീയവും വൈദേശികവുമായ സംഗീതധാരകളെ സമന്വയിപ്പിച്ച സംഗീതധാരയാണ് മാരിയാച്ചി എന്നറിയപ്പെടുന്നത്. സീയെലീറ്റോ ലീന്‍ഡോ തുടങ്ങിയ ക്ലാസിക്ക് ഗാനങ്ങളും അവര്‍ അവതരിപ്പിച്ചു. മെക്‌സിക്കോയിലെ വിവിധ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും എത്തിയവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

മാരിയാച്ചി എന്ന സംഗീതധാര പാരമ്പര്യമായി കുടുംബങ്ങളില്‍ പഠിപ്പിക്കുന്നതാണ്. എട്ടാം വയസില്‍ പിതാവ് പഠിപ്പിച്ചതാണ് ഇതെന്ന് പരിപാടിക്കെത്തിയ ജെസുസ് മൊറാലേസ് പറഞ്ഞു. പതിമൂന്നാം വയസു മുതല്‍ ഇയാള്‍ സറ്റേജ് അവതരണം തുടങ്ങി. ഗിന്നസ് ബുക്കില്‍ കയറണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് പരിപാടിക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗിറ്റാറിന് പുറമെ കൊമ്പും കുഴലും വയലിനും വരെ ചിലര്‍ പരിപാടിയില്‍ ഉപയോഗിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it