Sub Lead

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം; മോദി സ്‌റ്റേഡിയം തകര്‍ക്കും

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം; മോദി സ്‌റ്റേഡിയം തകര്‍ക്കും
X
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയച്ചില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ഇ മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചതെന്ന് പോലിസ് അറിയിച്ചു. ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയക്കുകയും 500 കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. ഇതിനുപുറമെ, ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം തകര്‍ക്കുമെന്നും സന്ദേശത്തിലുണ്ട്. 'ലോറന്‍സ് ബിഷ്‌ണോയിയെ മോചിപ്പിക്കുകയും 500 കോടി രൂപ നല്‍കുകയും ചെയ്തില്ലെങ്കില്‍ നരേന്ദ്ര മോദിയേയും നരേന്ദ്ര മോദി സ്‌റ്റേഡിയവും ഞങ്ങള്‍ തകര്‍ക്കും. എല്ലാം ഹിന്ദുസ്ഥാനിലാണ് വില്‍ക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്കും ചിലതൊക്കെ വാങ്ങണം. നിങ്ങള്‍ എത്ര മുന്‍കരുതലെടുത്താലും ഞങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവില്ല. നിങ്ങള്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇ-മെയിലില്‍ പറഞ്ഞതുപോലെ ചെയ്യുക' എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പോലിസ്, ഗുജറാത്ത് പോലിസ്, പ്രധാനമന്ത്രിയുടെ സുരക്ഷാ സമിതി എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയി 2014 മുതല്‍ ജയിലില്‍ കഴിയുകയാണ്. എന്നാല്‍, ഇയാള്‍ ജയിലിനുള്ളില്‍ നിന്നും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി ആരോപണമുയര്‍ന്നിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ധു മാസേവാലയുടെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകള്‍ ബിഷ്‌ണോയിക്കെതിരേയുണ്ട്.
Next Story

RELATED STORIES

Share it