Sub Lead

മൂന്നു പെണ്‍കുട്ടികളെ കാണാതായി

മൂന്നു പെണ്‍കുട്ടികളെ കാണാതായി
X

പാലക്കാട്: ഒരേ സ്‌കൂളില്‍ പഠിക്കുന്ന തൃശൂര്‍-പാലക്കാട് ജില്ലകളില്‍ നിന്നുള്ള മൂന്നു കുട്ടികളെ കാണാതായെന്ന് പരാതി. ഷൊര്‍ണൂര്‍ കൂനപ്ര സ്വദേശിനി ശാസ്ത, കൈലിയാട് സ്വദേശിനി അനുഗ്ര, തൃശൂര്‍ ദേശമംഗലം സ്വദേശിനി കീര്‍ത്തന എന്നിവരെയാണ് കാണാതായത്. മൂന്നു പേരും ഷൊര്‍ണൂരിലെ ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്.

രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടികള്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കാണാതായതായി മനസ്സിലായത്. ബന്ധുക്കള്‍ ഷൊര്‍ണൂര്‍ പോലിസ് സ്‌റ്റേഷനിലും ചെറുതുരുത്തി പോലിസ് സ്‌റ്റേഷനിലും പരാതി നല്‍കി. ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പ്രകാരം കോയമ്പത്തൂരാണ് കുട്ടികള്‍ അവസാനമായി ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it