- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; യുവാവ് കസ്റ്റഡിയില്‍
കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്.
തൃശ്ശൂര്‍: മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ഊരകം സ്വദേശി ചെമ്പകശ്ശേരി പരേതനായ ഷാജിയുടെയും രഹനയുടെയും മകള്‍ സെബീന(30) ആണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയായ സെബീനയെ വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്ത് മുറിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ മൈസൂരു പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് യുവതി കഴിഞ്ഞിരുന്നത്. 10 വയസ്സുള്ള മകനുണ്ട്. തൃശൂര്‍ സ്വദേശിയായ ഷഹാസ് എന്ന ആണ്‍സുഹൃത്തിനോടൊപ്പമായിരുന്നു മൈസൂരുവില്‍ താമസിച്ചിരുന്നത്. സംഭവസമയം ആണ്‍സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സരസ്വതിപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വിവാഹം സംബന്ധിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും മരണം കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഷഹാസിനെ റിമാന്റ് ചെയ്തിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
RELATED STORIES
യുപിയില്‍ റെയില്‍വേ സ്റ്റേഷന് കെട്ടിടം തകര്‍ന്ന് അപകടം; നിരവധി...
11 Jan 2025 2:58 PM GMTഅമൃത്സറില് സ്വര്‍ണ വ്യാപാരിയെ വെടിവെച്ചു കൊന്നു (18+ വീഡിയോ)
11 Jan 2025 2:42 PM GMTകടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന്...
11 Jan 2025 9:10 AM GMTഅസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTഅസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTയുവതിയുടെ ഏഴു മാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജില്‍; ലിവ് ഇന്‍...
11 Jan 2025 7:28 AM GMT