Sub Lead

നിര്‍ഭയ കേസിലെ പ്രതികളുടെ ഡമ്മികള്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി

പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്. ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് കൃത്യം നിര്‍വഹിച്ചതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

നിര്‍ഭയ കേസിലെ പ്രതികളുടെ ഡമ്മികള്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി
X

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്. ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് കൃത്യം നിര്‍വഹിച്ചതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റുന്നതിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 22ന് രാവിലെ ഏഴ് മണിക്ക്് പ്രതികളെ തൂക്കിലേറ്റും. ഇതിനിടെ തൂക്കിലേറ്റാന്‍ വിധിച്ച നാല് പ്രതികളില്‍ രണ്ടു പേര്‍ സുപ്രിംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ ബാനുമതി, അശോക് ഭൂഷണ്‍, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി തള്ളിയാല്‍ വിനയ് ശര്‍മ, മുകേഷ് എന്നിവരെ കൂടാതെ പവന്‍, അക്ഷയ് എന്നീ പ്രതികളേയും 22ന് തന്നെ തൂക്കിലേറ്റും. ഇതിന്റെ മുന്നോടിയായാണ് ഇന്ന് പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയത്.

Next Story

RELATED STORIES

Share it