Sub Lead

യുവാക്കളെ ടിക് ടോക്കില്‍ അനുകരിച്ച വിദ്യാര്‍ഥികള്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

മല്‍സ്യത്തൊഴിലാളികളുടെ അവസരോചിതമായ ഇടപെടലാണ് പത്തോളം വിദ്യാര്‍ഥികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. കഴിഞ്ഞ ദിവസം കടലുണ്ടി പാലത്തിലാണ് സംഭവം.

യുവാക്കളെ ടിക് ടോക്കില്‍ അനുകരിച്ച  വിദ്യാര്‍ഥികള്‍ മരണത്തില്‍നിന്ന്  രക്ഷപ്പെട്ടത് തലനാരിഴക്ക്
X

ചാലിയം: യുവാക്കളുടെ ടിക് ടോക് വീഡിയോയെ അനുകരിച്ച് പാലത്തില്‍നിന്നു പുഴയിലേക്ക് എടുത്ത് ചാടിയ പത്ത് വിദ്യാര്‍ഥികള്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. മല്‍സ്യത്തൊഴിലാളികളുടെ അവസരോചിതമായ ഇടപെടലാണ് പത്തോളം വിദ്യാര്‍ഥികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. കഴിഞ്ഞ ദിവസം കടലുണ്ടി പാലത്തിലാണ് സംഭവം.

ദിവസങ്ങള്‍ക്കു മുമ്പ് ഏതാനും യുവാക്കള്‍ പാലത്തില്‍നിന്നു അഴിമുഖത്തേക്ക് എടുത്ത് ചാടി ടിക് ടോക്ക് വീഡിയോ ചെയ്തിരുന്നു. ഇത് അനുകരിച്ച വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. അഴിമുഖത്തെ ആഴത്തെക്കുറിച്ചും ഒഴുക്കിനെക്കുറിച്ചും ധാരണയില്ലാതിരുന്ന വിദ്യാര്‍ഥികള്‍ എടുത്ത് ചാടിയതിനു പിന്നാലെയാണ് അപകടം തിരിച്ചറിഞ്ഞത്. നിരവധി പേര്‍ മുങ്ങാന്‍ തുടങ്ങിയതോടെ സംഭവം കണ്ടുനിന്നവര്‍ ബഹളം വയ്ക്കുകയും സമീപത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ വെള്ളമിറക്കി വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുകയുമായിരുന്നു.

യുവാക്കളുടെ ടിക് ടോക് വീഡിയോ


അപകടത്തില്‍ പെട്ട വിദ്യാര്‍ഥികളെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു (വീഡിയോ)



Next Story

RELATED STORIES

Share it