Sub Lead

ബിജെപി സ്ഥാനാര്‍ഥിയെ പുകഴ്ത്തി, വേദി പങ്കിട്ടു; ബംഗാളിലെ തൃണമൂല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ നീക്കി

ബിജെപി സ്ഥാനാര്‍ഥിയെ പുകഴ്ത്തി, വേദി പങ്കിട്ടു; ബംഗാളിലെ തൃണമൂല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ നീക്കി
X

കൊല്‍ക്കത്ത: ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിക്കൊപ്പം വേദി പങ്കിടുകയും പുകഴ്ത്തുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ തദ്സ്ഥാനത്തുനിന്ന് നീക്കി. തൃണമൂല്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷിനെയാണ് പാര്‍ട്ടി സ്ഥാനത്തു നീക്കിയത്. പാര്‍ട്ടി നിലപാടിന് അനുയോജ്യമല്ലാത്ത രീതിയില്‍ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് നടപടി. കൊല്‍ക്കത്ത നോര്‍ത്ത് ബിജെപി സ്ഥാനാര്‍ഥി തപസ് റേയുമായി വേദി പങ്കിടുകയും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. രക്തദാന പരിപാടിയിലാണ് ഇരുവരും വേദി പങ്കിടുകയും ബിജെപി സ്ഥാനാര്‍ഥിയെ കുനാല്‍ ഘോഷ് പുകഴ്ത്തുകയും ചെയ്തത്. തപസ് റേ മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റ വാതിലുകള്‍ പാര്‍ട്ടി പ്രവര്‍ത്തര്‍ക്കും ബംഗാളിലെ ജനങ്ങള്‍ക്കുമായി എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നുമായിരുന്നു കുനാല്‍ ഘോഷിന്റെ പരാമര്‍ശം. തനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന നേതാവാണ്. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ രണ്ടുപേരുടേയും പ്രവര്‍ത്തന മേഖല വ്യത്യസ്തമാണ്. സ്വതന്ത്രവും നീതിയുക്തവുമായി വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും കുനാല്‍ ഘോഷ് പറഞ്ഞിരുന്നു. സംഭവം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനു കാരണമാക്കിയതോടെയാണ് നടപടിയെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ഡെറിക് ഒബ്രിയാന്‍ ഒപ്പിട്ട തൃണമൂലിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് കുനാലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയതായി അറിയിച്ചത്. കുനാലിന്റേത് വ്യക്തിപരമായി അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാടായി കാണരുതെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. നേരത്തേ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് സ്ഥാനത്തുനിന്ന് കുനാല്‍ ഘോഷ് ഒഴിവായിരുന്നു.

Next Story

RELATED STORIES

Share it