Sub Lead

ക്ഷേത്രത്തിനടുത്തെന്ന് ആരോപിച്ച് യുപിയില്‍ മൂത്രപ്പുര കെട്ടിടം ഹിന്ദുത്വര്‍ പൊളിച്ചുമാറ്റി

ക്ഷേത്രത്തിനടുത്തെന്ന് ആരോപിച്ച് യുപിയില്‍ മൂത്രപ്പുര കെട്ടിടം ഹിന്ദുത്വര്‍ പൊളിച്ചുമാറ്റി
X

സഹാറന്‍പൂര്‍(യുപി): ക്ഷേത്ര മതിലിനു അടുത്താണെന്ന് ആരോപിച്ച് യുപിയില്‍ മൂത്രപ്പുര കെട്ടിടം ഹിന്ദുത്വര്‍ പൊളിച്ചുമാറ്റി. ലഖ്‌നൗവില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ സര്‍ക്കാര്‍ ബസ് സ്‌റ്റേഷനില്‍ ഈയിടെ നവീകരിച്ച പൊതു മൂത്രപ്പുര സമുച്ചയമാണ് ബുധനാഴ്ച പൊളിച്ചുമാറ്റിയത്. 'ജയ് ശ്രീറാം' വിൡച്ച് മൂത്രപ്പുര പൊളിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങളും പുത്തുവന്നിട്ടുണ്ട്. മഞ്ഞ ജാക്കറ്റ് ധരിച്ച ഒരാളുടെ നേതൃത്വത്തില്‍ ഏതാനും യുവാക്കള്‍ മൂത്രപ്പുര തകര്‍ക്കുകയും 'ജയ് ശ്രീ റാം' എന്ന് ആക്രോശിക്കുകയും ചെയ്യുന്നതാണു ദൃശ്യത്തിലുള്ളത്. ഒരാള്‍ ചുറ്റിക കൊണ്ട്


കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ തകര്‍ക്കുമ്പോള്‍ 'ഒരേയൊരു മുദ്രാവാക്യം, ഒരേയൊരു പേര്, ജയ് ശ്രീ റാം, ജയ് ശ്രീ റാം' എന്നു വിളിച്ചുപറയുന്നുണ്ട്. അഖില്‍ ഭാരത് ഹിന്ദു മഹാസഭയിലെ അംഗമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന എന്തിനാണ് മൂത്രപ്പുര തകര്‍ത്തതെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. 'ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ രണ്ടുദിവസം മുമ്പ് ഇവിടെയെത്തി മൂത്രപ്പുര ഇവിടെ നിന്ന് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ക്ഷേത്രം നോക്കൂ, 100 വര്‍ഷം പഴക്കമുണ്ട്. ആളുകള്‍ ക്ഷേത്ര മതിലുകളില്‍ മൂത്രമൊഴിക്കുകയാണ്. ഞങ്ങള്‍ അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ല. അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മൂത്രപ്പുരകള്‍ പതിറ്റാണ്ടുകളായി അവിടെയുണ്ടായിരുന്നെന്നും ക്ഷേത്രത്തിന് സമീപമായിട്ടും ആരും എതിര്‍ത്തിട്ടില്ലെന്നും മൂത്രപ്പുര കെട്ടിടത്തിന്റെ പരിപാലകനായ ബിംല പറഞ്ഞു.


'ഇത് 40 വര്‍ഷം പഴക്കമുള്ള മൂത്രപ്പുര സമുച്ചയമാണ്. ആരും ഇതേക്കുറിച്ച് മുമ്പ് ആരും പരാതിപ്പെട്ടിരുന്നില്ല. ഈയിടം അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഞാന്‍ അവരോട് പറഞ്ഞു, നിറഞ്ഞു കവിഞ്ഞ ഓവുചാലുകള്‍ നോക്കുക, ഇതേക്കുറിച്ച് എന്തെങ്കിലും ചെയ്യുക. ബസ് സ്‌റ്റേഷന്‍ കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണ് ഓവുചാലെന്ന് എന്നോട് പറഞ്ഞു. നിരവധി പേര്‍ ബസ് സ്റ്റേഷനിലുണ്ട്. അവര്‍ എവിടെ മൂത്രമൊഴിക്കും? ഇപ്പോള്‍ അവര്‍ തുറന്ന സ്ഥലത്ത് പോകും. അത് ശരിയാണോ? മൂത്രപ്പുര സമുച്ചയം ക്ഷേത്രത്തില്‍ നിന്ന് ദൂരെയാണ്. അതിനിടയില്‍ ഒരു ഓവുചാല്‍ ഉണ്ട്, എന്താണ് പ്രശ്‌നം? എന്നും ബിംലപറഞ്ഞു. സംഭവത്തില്‍ ലോക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.


മൂത്രപ്പുര പൊളിക്കുന്നതിന്റെ വീഡിയോകള്‍ കണ്ടെത്തിയെന്നും തെളിവ് ശേഖരിച്ച് വിശദാംശങ്ങള്‍ അറിയിക്കുമെന്നും വര്‍ഷങ്ങളായുള്ള മൂത്രപ്പുര ഈയിടെ നവീകരിച്ചതാണെന്നും സഹാറന്‍പൂരിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വിനീത് ഭട്‌നഗര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it