Sub Lead

രാഹുലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെതിരേ നടപടിയെടുത്തില്ല; ഫേസ്ബുക്കിന് ദേശീയ ബാലാവകാശ കമ്മീഷന്റെ സമന്‍സ്

ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് ജനപഥിലെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഓഫിസില്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയോ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങളുമായി ഹാജരാവാനാണ് ഫേസ്ബുക്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാഹുലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെതിരേ നടപടിയെടുത്തില്ല; ഫേസ്ബുക്കിന് ദേശീയ ബാലാവകാശ കമ്മീഷന്റെ സമന്‍സ്
X

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഫേസ്ബുക്കിന് സമന്‍സ് അയച്ചു. ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായ ഒമ്പതുവയസ്സുകാരിയെ തിരിച്ചറിയുംവിധം ചിത്രം പ്രസിദ്ധീകരിച്ചതിനെതിരേ നടപടി സ്വീകരിക്കാത്തതിനെ ചോദ്യംചെയ്താണ് സമന്‍സ് അയച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിയമവിരുദ്ധമാണെന്നും നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി നേരത്തെ ബാലാവകാശ കമ്മീഷന്‍ ഫേസ്ബുക്കിന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ മറുപടി നല്‍കുകയോ നടപടിയെടുത്തതിന്റെ റിപോര്‍ട്ടോ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാം ഉടമസ്ഥരായ ഫേസ്ബുക്ക് ഉദ്യോഗസ്ഥര ബാലാവകാശ കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് ജനപഥിലെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഓഫിസില്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയോ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങളുമായി ഹാജരാവാനാണ് ഫേസ്ബുക്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിനെതിരേ ബാലനീതി നിയമം 2015, പോക്‌സോ നിയമം, 2012, ഇന്ത്യന്‍ ശിക്ഷാ നിയമം തുടങ്ങിയവ പ്രകാരം ഉചിതമായ നടപടി സ്വീകരിക്കാനാണ് കമ്മീഷന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നത്. കോഡും വീഡിയോയും നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം.

2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ സെക്ഷന്‍ 74, ഏതെങ്കിലും തരത്തിലുള്ള മാധ്യമങ്ങളില്‍ ഒരു കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് നിരോധിക്കുന്ന 2012 ലെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 23 എന്നിവയില്‍ ഒരു കുട്ടിയുടെ വിവരമോ ചിത്രമോ ഏതെങ്കിലും രൂപത്തില്‍ പ്രസിദ്ധീകരിക്കരുതെന്നും പറയുന്നുണ്ട്. ഇരയുടെ കുടുംബത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് രാഹുല്‍ ഗാന്ധിയുടെ ഹാന്‍ഡിലിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്ത് നാലിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) ട്വിറ്ററിനും കത്തെഴുതിയിരുന്നു. പരാതിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ചട്ടങ്ങള്‍ക്കും നിയമത്തിനുമെതിരായതിനാല്‍ തക്കതായ നടപടി സ്വീകരിച്ചതായി ട്വിറ്റര്‍ അറിയിക്കുകയും ചെയ്തു. അക്കൗണ്ട് ഇപ്പോള്‍ പുനസ്ഥാപിച്ചതായി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it