Sub Lead

സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എൻഐഎ അന്വേഷണം തുടരുന്നു: കേന്ദ്ര സർക്കാർ

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എൻഐഎ അന്വേഷണം തുടരുകയാണെന്ന് അടൂർ പ്രകാശ് എംപിയുടെയും എൻ കെ പ്രേമചന്ദ്രൻ എംപിയുടെയും ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ മറുപടി നൽകി

സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എൻഐഎ അന്വേഷണം തുടരുന്നു: കേന്ദ്ര സർക്കാർ
X

ന്യൂഡൽഹി: സ്വർണക്കടത്തു കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എൻഐഎ അന്വേഷണം തുടരുകയാണെന്ന് അടൂർ പ്രകാശ് എംപിയുടെയും എൻ കെ പ്രേമചന്ദ്രൻ എംപിയുടെയും ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ മറുപടി നൽകി.

കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിലെ കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്വർണ കള്ളക്കടത്ത് കേസുകളുടെ വിശദമായ സ്ഥിതിവിവര കണക്കുകൾ ചൗധരി ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായും നൽകി.

കഴിഞ്ഞ ആറു വർഷങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്ത കേസുകളുണ്ടായത് 2018-19ലാണ്, 1167 കേസുകൾ. 2019-20ൽ 1084 കേസുകളും, 2021-22ൽ 675 കേസുകളുമാണുണ്ടായത്. കഴിഞ്ഞ ആറു വർഷങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ചത് 2019-20 ലാണ്, 766 കിലോ. 2018-19ൽ 653 കിലോയും, 2021-22ൽ 585 കിലോയും പിടിച്ചെടുത്തു.

പിടിച്ച സ്വർണത്തിന്റെ മൂല്യം/വില കൂടുതലുള്ളത് 2019-20 വർഷത്തിലാണ്, 267 കോടി രൂപ. 2021-22 വർഷത്തിൽ 263 കോടി രൂപയും, 2020-21 വർഷത്തിൽ 184 കോടി രൂപയും മൂല്യം/വില വരുന്ന സ്വർണം പിടിച്ചിട്ടുണ്ട്. സ്വർണക്കടത്ത് സംബന്ധിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it