- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാവ് അറസ്റ്റില്‍
രാജ്യത്തെ നിരോധിത ഇസ്‌ലാമിക സംഘടനയായ ബ്രദര്‍ഹുഡിന്റെ പരമോന്നത പദവിയായ മുര്‍ഷിദുല്‍ ആമിന്റെ ചുമതല വഹിച്ചിരുന്ന 76കാരനായ മെഹ്മൂദ് ഇസ്സത്താണ് അറസ്റ്റിലായത്.

കെയ്‌റോ: ഒളിവിലായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഒരു ഉന്നത നേതാവിനെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിരോധിത ഇസ്‌ലാമിക സംഘടനയായ ബ്രദര്‍ഹുഡിന്റെ പരമോന്നത പദവിയായ മുര്‍ഷിദുല്‍ ആമിന്റെ ചുമതല വഹിച്ചിരുന്ന 76കാരനായ മെഹ്മൂദ് ഇസ്സത്താണ് അറസ്റ്റിലായത്. അദ്ദേഹം ഒളിവില്‍ കഴിഞ്ഞ കെയ്‌റോയുടെ പ്രാന്തഭാഗത്തുള്ള അപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് നടത്തിയാണ് ഇസ്സത്തിനെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്‌ലാമിക സംഘടനയ്‌ക്കെതിരായ ഈജിപ്തിലെ അല്‍സീസി ഭരണകൂടം ദീര്‍ഘകാലമായി തുടരുന്ന അടിച്ചമര്‍ത്തല്‍ നടപടികളില്‍ ഒടുവിലത്തേതാണിത്. പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ പട്ടാളം അട്ടിമറിച്ചതിനു പിന്നാലെ നിരവധി മറ്റു നേതാക്കള്‍ക്കൊപ്പം വിദേശത്തേക്ക് കടന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇസ്സത്ത് തലസ്ഥാനത്തുനിന്നു തന്നെ അറസ്റ്റിലാവുന്നത്.
അല്‍സിസി ഭരണകൂടം നിരവധി കള്ളക്കേസുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുള്ളത്. ചില കേസുകളില്‍ ഇസ്സത്തിനെ രണ്ടുതവണ വധശിക്ഷയ്ക്കും ഒരു തവണ ജീവപര്യന്തം തടവിനും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ശിക്ഷിച്ചിരുന്നു.2013ല്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിച്ചതിനുശേഷം ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും നിരവധി നേതാക്കളേയുമാണ് അല്‍സീസി ഭരണകൂടം തുറങ്കലിലടച്ചത്.
ഇദ്ദേഹം താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റില്‍ നടത്തിയ തിരച്ചിലില്‍ എന്‍ക്രിപ്റ്റ് ചെയ്ത സോഫ്റ്റ് വെയര്‍ ഉള്ള കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തതായി പോലിസ് അവകാശപ്പെട്ടു. 1960കള്‍ മുതല്‍ ബ്രദര്‍ഹുഡിലെ അംഗമായ എസ്സാത്ത് ഗമാല്‍ അബ്ദുല്‍ നാസറിന്റെയും ഹുസ്‌നി മുബാറക്കിന്റെയും ഭരണകാലത്ത് ജയിലില്‍ കഴിയുകയും നിരവധി തവണ സംഘടനയുടെ ആക്ടിംഗ് ലീഡറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
RELATED STORIES
ഗസ നിവാസികളോട് സ്വദേശം വിടാന്‍ ആവശ്യപ്പെടില്ല; ട്രംപിന്റെ നിലപാട്...
13 March 2025 6:43 PM GMT'ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് പത്ത് ഭര്ത്താക്കന്മാരെന്ന് ഡിഎംകെ...
13 March 2025 4:58 PM GMTആര്‍സിസിയിലെ ചികില്‍സക്കിടെ ഒമ്പതുകാരിക്ക് എച്ച്ഐവി ബാധിച്ച സംഭവം;...
13 March 2025 4:12 PM GMTഹോളി നിറങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നതിന് വിസമ്മതിച്ച യുവാവിനെ കഴുത്ത് ...
13 March 2025 3:55 PM GMTപെരുമ്പാവൂരില്‍ മകന് പിതാവിനെ ചവിട്ടിക്കൊന്നു; സ്വാഭാവിക മരണമായി...
13 March 2025 3:41 PM GMTവര്‍ക്കലയില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊന്നു
13 March 2025 3:37 PM GMT