- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍ പൂരപ്പുഴയില്‍ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങിയ നിലയില്‍; തകര്‍ത്തതാവാന്‍ സാധ്യതയെന്ന് ഉടമ

പ്രതീകാത്മക ചിത്രം
മലപ്പുറം: താനൂര്‍ പൂരപ്പുഴയില്‍ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങിയ നിലയില്‍. നിറമരുതൂര്‍ കാളാട് സ്വദേശി ചാരാത്ത് നിസാറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തു നിന്നും 350 മീറ്റര്‍ മാറിയാണ് സംഭവം. ചൊവ്വാഴ്ച പകല്‍ 11 വരെ യാതൊരു കുഴപ്പവുമില്ലാതെ നങ്കൂരമിട്ട് നിര്‍ത്തിയിട്ടതായിരുന്നു. ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവമെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ ഉടമയെ വിവരമറിയിക്കുകയായിരുന്നു.
ഫിറ്റ്‌നസ്, ലൈസന്‍സ് എന്നിവ ലഭിച്ച് ഒരു മാസം മുമ്പ് മുതലാണ് സര്‍വീസ് ആരംഭിച്ചതെന്നും തകര്‍ത്തതാവാനാണ് സാധ്യതയെന്നും ഉടമയായ നിസാര്‍ പറയുന്നു. 20 പേര്‍ക്ക് പോകാവുന്ന ബോട്ടാണ് മുങ്ങിയത്. എന്‍ജിന്‍, ഫര്‍ണിച്ചര്‍ എന്നിവ നശിച്ചനിലയിലാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നതായും അതിന് ശേഷമാണ് പ്രദേശത്ത് നങ്കൂരമിട്ടതെന്നും നിസാര്‍ പറഞ്ഞു. താനൂര്‍ എസ്‌ഐ ആര്‍ ഡി കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.
RELATED STORIES
ഉയര്ന്ന തിരമാല പ്രതിഭാസത്തിന് സാധ്യത; ഒമ്പത് തീരപ്രദേശത്ത് അതീവജാഗ്രത ...
25 May 2025 1:31 AM GMTഅഞ്ച് ജില്ലകളില് അതിതീവ്ര മഴയ്ക്ക് സാധ്യത; അലര്ട്ടുകള് ഇങ്ങനെ
25 May 2025 1:09 AM GMTമിസ് വേള്ഡ് മല്സരത്തില് നിന്നും പിന്മാറി മിസ് ഇംഗ്ലണ്ട്;...
24 May 2025 6:08 PM GMTഉജ്ജയ്നില് ബുള്ഡോസര് രാജുമായി അധികൃതര്; തെരുവില് പ്രതിഷേധിച്ച്...
24 May 2025 3:43 PM GMTറഫേല് യുദ്ധവിമാനങ്ങളെ കുറിച്ച് ചോദ്യം ഉന്നയിച്ച വിദ്യാര്ഥി...
24 May 2025 3:21 PM GMTവെള്ളത്തിലിറങ്ങുന്നവര് എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന് കഴിക്കണമെന്ന് ...
24 May 2025 2:47 PM GMT