Sub Lead

ടി പി അബ്ദുല്ലക്കോയ മദനി കെഎന്‍എം സംസ്ഥാന പ്രസിഡന്റ്; എം മുഹമ്മദ് മദനി ജനറല്‍ സെക്രട്ടറി

ടി പി അബ്ദുല്ലക്കോയ മദനി കെഎന്‍എം സംസ്ഥാന പ്രസിഡന്റ്; എം മുഹമ്മദ് മദനി ജനറല്‍ സെക്രട്ടറി
X


കോഴിക്കോട്: കെഎന്‍എം സംസ്ഥാന പ്രസിഡന്റായി ടി പി അബ്ദുല്ലക്കോയ മദനിയെയും ജനറല്‍ സെക്രട്ടറിയായി എം മുഹമ്മദ് മദനിയെയും തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ന്യുനപക്ഷങ്ങള്‍ക്ക് നേരെ സമൂഹത്തെ ഇളക്കിവിട്ട് സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കം കരുതിയിരിക്കണമെന്ന് കെഎന്‍എം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഭൂരിപക്ഷ, ന്യുനപക്ഷ സമൂഹങ്ങളുടെ സൗഹൃദമാണ് രാജ്യത്തിന്റെ പാരമ്പര്യം. ചരിത്രപരമായ ഈ യാഥാര്‍ഥ്യം തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. സൗഹൃദവും സ്‌നേഹവുമാണ് രാജ്യത്തിന്റെ നട്ടെല്ല്. ഭൂരിപക്ഷ, ന്യുനപക്ഷ സംഘര്‍ഷം ആളികത്തിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ എതിര്‍പ്പ് കാണിക്കുന്നവരെ മുഴുവന്‍ ഭീകര ചാപ്പയടിച്ചു അപരവത്കരിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണം.



ഭൂരിപക്ഷ,ന്യുനപക്ഷ വര്‍ഗ്ഗീയത നാടിന് ആപത്താണെന്നു ഉറക്കെ പറയാന്‍ തയ്യാറാവണം. വര്‍ഗീയത പറയുന്നവരെ അകറ്റി നിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ, മത, സാമൂഹ്യ സംഘടനകളും ജാഗ്രത കാണിക്കണമെന്നും കെഎന്‍എം ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it