Sub Lead

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഏഴു പേര്‍ പിടിയില്‍

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഏഴു പേര്‍ പിടിയില്‍
X

കുമളി: വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊന്ന ശേഷം മൃതദേഹം കുഴിച്ചിട്ട ഏഴുപേരെ തേനി പോലിസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശി ദിലീപ് (40) ആണു കൊല്ലപ്പെട്ടത്. തേനി സ്വദേശികളായ മുകേഷ് പാണ്ടി (25), ആകാശ് (19), മുത്തുപാണ്ടി (19), ഇളയരാജ (37), മുരുകന്‍ (45), സതീഷ്‌കുമാര്‍ (34), സൗമ്യന്‍ (31) എന്നിവരാണു പിടിയിലായത്.

ഏപ്രില്‍ പതിനഞ്ചിനാണ് കൊലയാളികള്‍ ദിലീപിനെയും സുഹൃത്തിനെയും തേനി ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചുവരുത്തിയത്. ആഭരണങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് കാറില്‍ തേനിയ്ക്ക് അടുത്തുള്ള തോട്ടത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഇരുവരെയും മര്‍ദിച്ചു. ദിലീപിന്റെ സുഹൃത്തിനെ തല്ലിയോടിച്ചു. പക്ഷേ, ദിലീപിനെ കുറിച്ച് വിവരം ഇല്ലാത്തതിനാല്‍ സഹോദരി പോലിസില്‍ പരാതി നല്‍കി.

തുടര്‍ന്ന് തേനി പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തുവന്നത്. സ്വര്‍ണാഭരണങ്ങള്‍ എന്ന പേരില്‍ വഴിയോരക്കച്ചവടക്കാരില്‍നിന്ന് ആഭരണം വാങ്ങി വഞ്ചിക്കപ്പെട്ടവരാണു കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തി. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്ന സംഘത്തിലെ അംഗമാണെന്ന സംശയത്തെത്തുടര്‍ന്നാണ് ദിലീപിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നും പോലിസ് പറഞ്ഞു. ദിലീപിന്റെ മൃതദേഹം തേനി ജെല്ലിപ്പട്ടിക്കു സമീപത്തെ തോട്ടത്തില്‍ മറവ് ചെയ്ത നിലയില്‍ കണ്ടെത്തി.

Next Story

RELATED STORIES

Share it