Sub Lead

ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം: വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം: വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
X

പത്തനംതിട്ട: ക്ഷേത്രങ്ങളിലെ ആയുധ പരിശീലന വിഷയത്തില്‍ കോടതി ഉത്തരവ് നടപ്പാക്കുമെന്നും അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ പി എസ് പ്രശാന്ത് പറഞ്ഞു. ബോര്‍ഡിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കും. മണ്ഡലകാല പ്രവര്‍ത്തനങ്ങളായിരിക്കുംതന്റെ ആദ്യ ഉദ്യമം. ക്ഷേത്രം വിശ്വാസികളുടേതാണ്. ദേവസ്വം ബോര്‍ഡിനെ ആധുനീകരിക്കും. അന്യാധീനപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കുന്നത് പ്രധാന അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിതുര സ്വദേശിയായ പ്രശാന്ത് നിലവില്‍ കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി ആര്‍ അനിലിനെതിരേ നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. തോല്‍വിയുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞാണ് കോണ്‍ഗ്രസ് വിട്ട് പ്രശാന്ത് സിപിഎമ്മിലെത്തിയത്. കെപിസിസി സെക്രട്ടറിയായും സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it