Sub Lead

യാത്രാവിലക്ക്: പൂര്‍ണ ഗര്‍ഭിണി മണിക്കൂറുകളോളം രാത്രി പെരുവഴിയില്‍

യാത്രാവിലക്ക്: പൂര്‍ണ ഗര്‍ഭിണി മണിക്കൂറുകളോളം രാത്രി പെരുവഴിയില്‍
X

കല്‍പ്പറ്റ: ബെംഗളൂരുവില്‍ നിന്ന് വയനാട് അതിര്‍ത്തി വഴി കേരളത്തിലേക്കെത്താന്‍ ശ്രമിച്ച പൂര്‍ണ ഗര്‍ഭിണിയായ യുവതിയും രണ്ടുമക്കളും ഉള്‍പ്പെടെ മണിക്കൂറുകളോളം രാത്രി പെരുവഴിയില്‍ലായി. കഴിഞ്ഞ 20 മണിക്കൂറിലേറെയായി യുവതി റോഡരികിലാണെന്നാണു റിപോര്‍ട്ട്. ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി കണ്ണൂരിലേക്ക് വരാന്‍ ശ്രമിച്ച ഒമ്പതു മാസം ഗര്‍ഭിണിയായ തലശ്ശേരി സ്വദേശിനി ഷിജിലയ്ക്കാണു ദുരനുഭവമുണ്ടായത്.

ആറ് മണിക്കൂറിലേറെ നേരം മുത്തങ്ങ ചെക്‌പോസ്റ്റില്‍ കാത്തുനിന്ന ശേഷമാണ് ഷിജില മടങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് 10 മണിക്കൂര്‍ യാത്രചെയ്താണ് ഷിജിലയും സഹോദരിയും മുത്തങ്ങയിലെത്തിയത്. എന്നാല്‍ ചെക്‌പോസ്റ്റില്‍ ഉണ്ടായിരുന്ന കേരളത്തിലെ ഉദ്യോഗസ്ഥര്‍ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം.

അതിനിടെ, കണ്ണൂര്‍ കലക്ടറേറ്റില്‍നിന്നു ചെക്‌പോസ്റ്റ് കടത്തി വിടാനുള്ള അനുമതി കത്ത് അയച്ചെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ മുത്തങ്ങ ചെക്‌പോസ്റ്റിലേക്കെത്തിയത്. എന്നാല്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്നു അനുമതി കത്ത് വന്നില്ലെന്നു പറഞ്ഞാണ് ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചത്. പിന്നീട് ഇവര്‍ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായി യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. വാഹനത്തിലെത്തിയ ഇവരുടെ കൈവശം കര്‍ണാടക അധികൃതരുടെ യാത്രാ അനുമതി ഉണ്ടായിരുന്നെങ്കിലും കേരളത്തിലേക്ക് കടത്തിവിടാത്തതാണ് തിരിച്ചടിയായത്. തുടര്‍ന്ന് തിരിച്ച് ബംഗളൂരുവിലേക്ക് പോവാനിരിക്കെ, സംഭവം വിവാദമായതോടെ കണ്ണൂര്‍ കലക്ടറേറ്റ് അധികൃതര്‍ വീണ്ടും ഇടപെട്ട് യുവതിയെ നാട്ടിലേക്കെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നേരത്തേ നടപ്പാക്കിയതു പോലെ രണ്ടാഴ്ച ക്വാറന്റൈന്‍ ചെയ്യാനാണു തീരുമാനം.


Next Story

RELATED STORIES

Share it