Sub Lead

ട്രയല്‍ റണ്‍; എംഎസ്‌സി ഡെയ്‌ല വിഴിഞ്ഞം തുറമുഖത്തെത്തി

ട്രയല്‍ റണ്‍; എംഎസ്‌സി ഡെയ്‌ല വിഴിഞ്ഞം തുറമുഖത്തെത്തി
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്ണിന്റെ ഭാഗമായി എംഎസ്‌സി ഡെയ്‌ല കപ്പലെത്തി. മൗറീഷ്യസില്‍ നിന്നു മുംബൈ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തിയത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി എത്തുന്ന നാലാമത്തെ കപ്പലാണ് ഡെയ്‌ല. ഇനിയും പത്തോളം കപ്പലുകള്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക പ്രശസ്ത ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ(എംഎസ്‌സി) ഉടമസ്ഥതയിലുള്ളതാണ് ഡെയ്‌ല. വൈകീട്ട് അഞ്ചിന് പുറംകടലില്‍ എത്തിയ ഡെയ്‌ല കാലാവസ്ഥ അനുകൂലമായതിനാല്‍ നേരെ ബര്‍ത്തില്‍ അടുപ്പിക്കുകയായിരുന്നു. ആദ്യമായി എത്തിയ സാന്‍ ഫെര്‍ണാണ്ടോ രണ്ടായിരത്തോളം കണ്ടെയ്‌നറുകളാണ് കൊണ്ടുവന്നത്. അത് പൂര്‍ണമായും രണ്ട് ദിവസത്തിനകം ഇറക്കി തീരംവിട്ടു. 2012ല്‍ നിര്‍മിച്ച ഡെയ്‌ല പാനമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. മൂവായിരത്തിലധികം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. അടുത്തയാഴ്ച ഈ കണ്ടെയ്‌നറുകള്‍ കൊണ്ടുപോവാന്‍ മറ്റു കപ്പലുകള്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it