Sub Lead

എആര്‍ ക്യാംപിലെ ആദിവാസി പോലിസുകാരന്റെ ആത്മഹത്യ: ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് എസ്പി, ഏഴ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

സിപിഒമാരായ എസ് ശ്രീജിത്ത് കെ വൈശാഖ്, റഫീക്ക്, ഹരിഗോവിന്ദ്, മഹേഷ്, മുഹമ്മദ് ആസാദ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്

എആര്‍ ക്യാംപിലെ ആദിവാസി പോലിസുകാരന്റെ ആത്മഹത്യ:   ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് എസ്പി, ഏഴ് പേര്‍ക്ക് സസ്‌പെന്‍ഷന്‍
X

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏഴു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജില്ലാ പോലിസ് മേധാവി ശിവവിക്രം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഒമാരായ എസ് ശ്രീജിത്ത് കെ വൈശാഖ്, റഫീക്ക്, ഹരിഗോവിന്ദ്, മഹേഷ്, മുഹമ്മദ് ആസാദ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്

അതേസമയം മരിച്ച കുമാറിന്റെ കുടുംബം ആരോപിച്ചതുപോലെ ക്യാംപില്‍ ജാതിവിവേചനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടന്നത് ഒരു പ്രാഥമിക അന്വേഷണം മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു അന്തിമതീരുമാനം കൈക്കാള്ളാനാവില്ല. കുമാറിന് ക്വട്ടേഴ്‌സ് അനുവദിച്ചതിലും അയാളുടെ അനുവാദമില്ലാതെ സാധനങ്ങള്‍ മാറ്റിയതിലും സഹപ്രവര്‍ത്തകര്‍ക്ക് വീഴ്ചയുണ്ടായെന്ന് എസ്പി പറഞ്ഞു.

കുമാറിന്റെ മരണം സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്. പി കെ സുന്ദരന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറിയിരുന്നു. എസ്‌സി-എസ്ടി കമ്മീഷന്‍ ഇന്ന് എ ആര്‍ ക്യാംപ് സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it