- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓടുന്ന ട്രെയിനില്‍നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു വിദ്യാര്‍ഥികള്‍ വീണു മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണ കുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് തൃശൂര്‍ കൊരട്ടിയില്‍ മരിച്ചത്. എറണാകുളത്ത് നിന്ന് വരുന്നതിനിടെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. രാവിലെ അഞ്ചോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ഇവര്‍ ചാടിയിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥികളായ കൃഷ്ണ കുമാറും സഞ്ജയിയും ബന്ധുക്കളാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോലീസ് അന്വേഷണം തുടരുകയാണ്. മംഗളൂരു എക്സ്പ്രസും അമൃത എക്സ്പ്രസുമാണ് ഈ സമയം കൊരട്ടിവഴി തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്നത്. ഇതില്‍ ഏത് ട്രെയിനിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമല്ല. ചാടിയിറങ്ങിയപ്പോള്‍ തലയടിച്ച് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT