- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡിന്റെ മൂന്നാം വകഭേദം ഇന്ത്യയില്‍ പുതിയ ആശങ്കയുയര്‍ത്തുന്നു
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ കുതിപ്പ് കണ്ട ദിനമാണ് ഇന്ന്. മൂന്ന് ലക്ഷത്തോളം കേസുകളും രണ്ടായിരത്തിലധികം മരണങ്ങളും ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍, കൊവിഡ് വൈറസിലെ പുതിയ വകഭേദമാണ് പുതിയ വെല്ലുവിളിയുയര്‍ത്തുന്നത്. ഇരട്ട വകഭേദത്തിനു ശേഷം ഇപ്പോള്‍ മൂന്നാം വകഭേദം ചിലയിടങ്ങളില്‍ കണ്ടെത്തിയെന്നതാണ് പുതിയ ആശങ്കയുയര്‍ത്തുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂന്നാം വകഭേദം കണ്ടെത്തിയാണ് റിപോര്‍ട്ടുകള്‍. ആഗോളതലത്തില്‍ പുതിയ വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്.
മൂന്നാമത്തെ വകഭേദം കൂടുതല്‍ പകരാവുന്ന വൈറസാണ്. ഇത് ധാരാളം പേരെ വളരെ വേഗം രോഗികളാക്കുന്നതായി മക്ഗില്‍ സര്‍വകലാശാലയിലെ എപ്പിഡെമിയോളജി പ്രഫസര്‍ മധുകര്‍ പൈ പറഞ്ഞു. നിലവില്‍ എല്ലാ കേസുകളിലും ഒരു ശതമാനത്തില്‍ താഴെ മാത്രം ജീനോം സീക്വന്‍സിങ് നടക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ വെല്ലുവിളിയാണ്. ഇരട്ട വ്യതിയാനം കണ്ടെത്തുന്നതിനുള്ള കാലതാമസം നിലവിലെ വൈറസിന്റെ കുതിപ്പിന് കാരണമായേക്കാമെന്നും ഡോ. പൈ പറയുന്നു. എന്തുകൊണ്ടാണ് ഇത്രയധികം വകഭേദങ്ങള്‍ ഉണ്ടാവുന്നതെന്ന ചോദ്യത്തിന് ഒരു വൈറസ് എത്രത്തോളം പടരുന്നുവോ അത്രയധികം അത് ആവര്‍ത്തിക്കുകയും വകഭേദമുണ്ടാവുകയും ചെയ്യുമെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും മൂന്നാം വകഭേദത്തിലുള്ള പുതിയ അണുബാധ വര്‍ധിക്കുന്നതായാണ് വിദഗ്ദ്ധരുടെ നിഗമനം.
ട്രിപ്പിള്‍ മ്യൂട്ടേഷന് എത്രത്തോളം പകരുമെന്നോ എത്ര മാരകമാണെന്നോ കൂടുതല്‍ പഠനങ്ങളില്‍ നിന്ന് മാത്രമേ അറിയൂ. ഇപ്പോള്‍, ഇന്ത്യയിലുടനീളമുള്ള 10 ലാബുകള്‍ മാത്രമാണ് വൈറസ് ജീനോം പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇരട്ട വകഭേദം ട്രാന്സ്മിഷന് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് കുട്ടികളെയും ബാധിക്കും. ഇത് കൂടുതല്‍ കഠിനമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ട്രിപ്പിള്‍ മ്യൂട്ടേഷനിലെ മൂന്ന് വേരിയന്റുകളില്‍ രണ്ടെണ്ണത്തില്‍ രോഗപ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് ആന്റിബോഡികളെ അവ കൂടുതല്‍ പ്രതിരോധിക്കും. വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതല്‍ അറിവായിട്ടില്ല. ശരീരത്തിന് സ്വാഭാവികമായി നേടിയ കൊവിഡിലേക്കുള്ള പ്രതിരോധശേഷിയെ മറികടക്കാന്‍ പുതിയ വേരിയന്റിന് ചില കഴിവുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
Triple Mutation Variant In India Emerges As Fresh Worry In Covid Battle
RELATED STORIES
സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ...
11 Jan 2025 10:59 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMTമാമി തിരോധാന കേസ്; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി
10 Jan 2025 11:06 AM GMTമാമി തിരോധാന കേസ്; രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്താന്‍ ലുക്ക്...
10 Jan 2025 9:32 AM GMTഎലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍;...
9 Jan 2025 7:07 AM GMTകേരള വന നിയമ ഭേദഗതി ബില്‍ അടിയന്തരമായി പിന്‍വലിക്കണം: എസ്ഡിപിഐ
9 Jan 2025 6:56 AM GMT