- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രിപുര മുഖ്യമന്ത്രിക്ക് നേരേ വധശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് നേരേ വധശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പോലിസ് അറിയിച്ചു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ശ്യാമപ്രസാദ് മുഖര്‍ജി ലെയ്‌നിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്‌ന നടത്തത്തിനായി ഇറങ്ങിയതായിരുന്നു മുഖ്യമന്ത്രി. മൂന്നുപേരടങ്ങുന്ന അക്രമികള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാവലയത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.
പാഞ്ഞുവരുന്ന കാര്‍ കണ്ട് മുഖ്യമന്ത്രി ഒരുവശത്തേക്ക് ചാടിമാറിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. എന്നാല്‍, മുഖ്യമന്ത്രിയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് അപകടത്തില്‍ നിസ്സാര പരിക്കേറ്റിട്ടുണ്ടെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാത്രിയോടെ തന്നെ കെര്‍ചൗമുഹാനി പ്രദേശത്തുനിന്ന് മൂന്നുപേരെയും പോലിസ് പിടികൂടി. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പോലിസ് അറിയിച്ചു.
വെള്ളിയാഴ്ച മൂന്നുപേരെയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി പി പോളിന്റെ മുമ്പാകെ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാക്കളുടെ ഉദ്ദേശമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബിദ്യുത് സൂത്രധര്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി ഞങ്ങള്‍ രണ്ടുദിവസത്തെ പോലിസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതികളെ കോടതി ആഗസ്ത് 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് വാഹനമോടിച്ച് കയറ്റിയതിന്റെ പിന്നിലെ ഉദ്ദേശ്യമറിയാന്‍ പോലിസ് അവരെ ജയിലില്‍ ചോദ്യം ചെയ്യും- സൂത്രധര്‍ പിടിഐയോട് പറഞ്ഞു.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT