Sub Lead

യുഎസ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്ന ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

യുഎസ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്ന ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്
X

വാഷിങ്ടണ്‍: വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധം അവഗണിച്ച് യുഎസിലെ ഫെഡറല്‍ ഗവണ്‍മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്ന ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. ഇതോടെ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും തീരുമാനിക്കാം. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്നും അത് അവര്‍ തന്നെ കൈകാര്യം ചെയ്യട്ടെയെന്നും യുഎസ് സംസ്ഥാനങ്ങളുടെ പതാകകള്‍ കൊണ്ട് അലങ്കരിച്ച വേദിയില്‍ നിന്ന് ട്രംപ് പറഞ്ഞു. ഇനി വിദ്യാഭ്യാസ വകുപ്പിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടും.

വിദ്യാഭ്യാസ നയം സംസ്ഥാനതലത്തില്‍ തീരുമാനിക്കണമെന്നാണ് കണ്‍സര്‍വേറ്റീവ് വിഭാഗങ്ങളുടെ നിലപാട്. എന്നാല്‍, വിദ്യാഭ്യാസ നയവും സാമ്പത്തിക സഹായവും ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കണമെന്നാണ് ലിബറല്‍ വിഭാഗങ്ങളുടെ നിലപാട്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പക്ഷമാണ്. നിലവില്‍ ഒരു ലക്ഷം പബ്ലിക്ക് സ്‌കൂളുകളുടെയും 34,000 പ്രൈവറ്റ് സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് മേല്‍നോട്ടം വഹിക്കുന്നുണ്ട്. പബ്ലിക്ക് സ്‌കൂളുകള്‍ക്കുള്ള വിഹിതത്തിന്റെ പതിനഞ്ച് ശതമാനമാണ് ഫെഡറല്‍ ഗവണ്‍മെന്റ് വഹിക്കുന്നത്. കൂടാതെ വിവിധ പദ്ധതികള്‍ക്കും ധനസഹായം നല്‍കും. വിദ്യാഭ്യാസ വായ്പകള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത് ഫെഡറല്‍ ഗവണ്‍മെന്റാണ്. ട്രംപിന്റെ ഉത്തരവിറങ്ങിയതോടെ അതെല്ലാം നിലയ്ക്കും. ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന് അമേരിക്കന്‍ ഫെഡറല്‍ ടീച്ചേഴ്‌സ് യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കയിലെ 65 ശതമാനം പേരും വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്നതിന് എതിരാണെന്നാണ് റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയുടെ ഫലം പറയുന്നത്.

Next Story

RELATED STORIES

Share it