Sub Lead

ട്രംപ് 'മാനവ ചരിത്രത്തിലെ ഏറ്റവും നീചനായ കുറ്റവാളി': നോം ചോംസ്‌കി

ജനാധിപത്യത്തിന്റെ തകര്‍ച്ച ഉള്‍പ്പെടെ നിരവധി ഭീഷണികള്‍ മാനവരാശി നേരിടുന്നുണ്ട്. എന്നാല്‍, ട്രംപിന് ചുറ്റുമുള്ളവര്‍ വൈറ്റ്ഹൗസിന് നിയന്ത്രിക്കാന്‍ കഴിയുന്ന, അടിസ്ഥാനപരമായി അങ്ങേയറ്റം പിന്തിരിപ്പന്‍ നിലപാട് പിന്തുടരുന്ന രാജ്യങ്ങളുമായി അന്താരാഷ്ട്ര സഖ്യം ഉണ്ടാക്കുകയാണെന്നും ചോംസ്‌കി കുറ്റപ്പെടുത്തി.

ട്രംപ് മാനവ ചരിത്രത്തിലെ ഏറ്റവും നീചനായ കുറ്റവാളി: നോം ചോംസ്‌കി
X

വാഷിങ്ടണ്‍: പടിയിറങ്ങുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 'മനുഷ്യ ചരിത്രത്തിലെ ഏറ്റവും നീചനായ കുറ്റവാളി' എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പണ്ഡിതനും ബുദ്ധിജീവിയുമായ നോം ചോംസ്‌കി. അമേരിക്കന്‍ മാഗസിനായ ദ ന്യൂയോര്‍ക്കറിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനാധിപത്യത്തിന്റെ തകര്‍ച്ച ഉള്‍പ്പെടെ നിരവധി ഭീഷണികള്‍ മാനവരാശി നേരിടുന്നുണ്ട്. എന്നാല്‍, ട്രംപിന് ചുറ്റുമുള്ളവര്‍ വൈറ്റ്ഹൗസിന് നിയന്ത്രിക്കാന്‍ കഴിയുന്ന, അടിസ്ഥാനപരമായി അങ്ങേയറ്റം പിന്തിരിപ്പന്‍ നിലപാട് പിന്തുടരുന്ന രാജ്യങ്ങളുമായി അന്താരാഷ്ട്ര സഖ്യം ഉണ്ടാക്കുകയാണെന്നും ചോംസ്‌കി കുറ്റപ്പെടുത്തി.

ഗള്‍ഫിലെ അറു പിന്തിരിപ്പന്‍ രാജ്യങ്ങളുമായും ഈജിപ്ഷ്യന്‍ ചരിത്രത്തിലെ 'ഏറ്റവും മോശം സ്വേച്ഛാധിപത്യം' എന്ന് ചോംസ്‌കി വിശേഷിപ്പിച്ച അല്‍സിസിയുടെ ഈജിപ്തുമായുള്ള ട്രംപിന്റെ ബന്ധത്തെയാണ് അദ്ദേഹം തന്റെ വാദത്തിന് തെളിവായി നല്‍കിയത്.ഇസ്രായേല്‍ തീവ്രവലതു പക്ഷത്തേക്ക് നീങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ സമാധാന കരാറുകള്‍ എന്ന് വിളിക്കപ്പെടുന്നവയ്ക്ക് സമാധാന കരാറുകളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

രാജ്യാന്തര കരാറുകളോടുള്ള ട്രംപിന്റെ അവഗണനയും ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനത്തെ അവഗണിക്കുന്നതും ചോംസ്‌കി പരാമര്‍ശിച്ചു.

മനുഷ്യ ചരിത്രത്തില്‍, ഭൂമിയിലെ സംഘടിത മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിനെ ദുര്‍ബലപ്പെടുത്തുന്നതിനായി തന്റെ ശ്രമങ്ങള്‍ സമര്‍പ്പിച്ച ആരെയെങ്കിലും നിങ്ങള്‍ക്ക് ചിന്തിക്കാനാവുമൊയെന്നും ട്രംപിനെ കുറ്റപ്പെടുത്തി ചോംസ്‌കി ചോദിച്ചു.

Next Story

RELATED STORIES

Share it