Sub Lead

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് അടുത്ത് ഋഷി സുനാക്; അവസാന റൗണ്ടില്‍ എതിരാളി ലിസ് ട്രോസ്സ് മാത്രം

വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടി.

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് അടുത്ത് ഋഷി സുനാക്; അവസാന റൗണ്ടില്‍ എതിരാളി ലിസ് ട്രോസ്സ് മാത്രം
X

ലണ്ടന്‍: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വോട്ടെടുപ്പിന്റെ മൂന്നാം റൗണ്ടിലും ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി.

ഇതോടെ, ഋഷി സുനാക് അന്തിമ ഘട്ടത്തില്‍ പ്രവേശിച്ചു.വിദേശകാര്യ സെക്രട്ടറി ലിസ് ട്രോസ്സുമായാണ് സുനാക് അവസാനവട്ട മത്സരത്തില്‍ ഏറ്റുമുട്ടുക.

വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടി.

നാലാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വ്യാപാരമന്ത്രി പെന്നി മൊര്‍ഡൗണ്‍ട് അഞ്ചാം റൗണ്ടില്‍ 105 വോട്ടുകളുമായി പുറത്തായി. പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തീരുമാനിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളിലേക്കാണ് ഇനി മത്സരം നീങ്ങുന്നത്. പോസ്റ്റല്‍ ബാലറ്റ് മുഖേനയാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്.

സെപ്തംബര്‍ അഞ്ചിന് ആണ് പ്രധാനമന്ത്രി പ്രഖ്യാപനം ഉണ്ടാകുക. സുനാക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ ബ്രിട്ടീഷ്ഏഷ്യന്‍ വംശജനായ പ്രധാനമന്ത്രിയാകും അദ്ദേഹം. ട്രോസ്സ് ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും അവര്‍.

Next Story

RELATED STORIES

Share it