- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉര്‍ദുഗാനെതിരായ പട്ടാള അട്ടിമറി ശ്രമത്തിന് പിന്നില്‍ അമേരിക്ക; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ആഭ്യന്തര മന്ത്രി
പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാംമത പ്രഭാഷകനും ബിസിനസുകാരനുമായ ഫത്തഹുല്ലാ ഗുലനെ ഉപയോഗിച്ചായിരുന്നു യുഎസ് സൈനിക അട്ടിമറി വിഭാവനം ചെയ്‌തെന്നും ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലു തുര്‍ക്കി ദിനപത്രമായ ഹൂറിയത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.

ആങ്കറ: തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് ഉര്‍ദുഗാനെതിരേ 2016ലുണ്ടായ പരാജയപ്പെട്ട അട്ടിമറിക്ക് പിന്നില്‍ യുഎസാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ആഭ്യന്തര മന്ത്രി. പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാംമത പ്രഭാഷകനും ബിസിനസുകാരനുമായ ഫത്തഹുല്ലാ ഗുലനെ ഉപയോഗിച്ചായിരുന്നു യുഎസ് സൈനിക അട്ടിമറി വിഭാവനം ചെയ്‌തെന്നും ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലു തുര്‍ക്കി ദിനപത്രമായ ഹൂറിയത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.
അട്ടിമറി ശ്രമം യുഎസ് നിയന്ത്രിച്ചതായും വാഷിങ്ടണിന്റെ ഉത്തരവ് പ്രകാരം ഫത്തഹുല്ലാ ഗുലന്റെ ശൃംഖല ഇത് നടപ്പിലാക്കിയതായും സുലൈമാന്‍ സോയ്‌ലു ആരോപിച്ചു. അതേസമയം, സോയിലുവിന്റെ ആരോപണം അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതികരിച്ചു.
തുര്‍ക്കി മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. നാറ്റോ സഖ്യത്തില്‍ അമേരിക്കയുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധത്തിന് തുര്‍ക്കി ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് ഇടയിലാണ് പുതിയ വിവാദങ്ങള്‍. തുര്‍ക്കി അധികൃതര്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള ഗുലനെ കൈമാറാന്‍ യുഎസ് വിസമ്മതിക്കുകയാണ്. ഫത്തഹുല്ലയെ കൈമാറാന്‍ തക്കതായ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലില്ലെന്നാണ് അമേരിക്കയുടെ വാദം.
2016 ജൂലൈ 15നാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം നടന്നത്.യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ടാങ്കുകളുമായെത്തി പട്ടാളക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വിദേശത്തായിരുന്ന ഉര്‍ദുഗാന്‍ ഉടന്‍ നാട്ടില്‍ തിരിച്ചെത്തി ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെടുകയും ജനകീയമായി പട്ടാള അട്ടിമറിയെ തുര്‍ക്കി പരാജയപ്പെടുത്തുകയുമായിരുന്നു.സംഭവത്തില്‍ പട്ടാളക്കാരും സാധാരണക്കാരും ഉള്‍പ്പെടെ 251 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഉര്‍ദുഗാന്റെ മുന്‍ സഖ്യകക്ഷിയായിരുന്ന പ്രഭാഷകന്‍ ഫത്തുഹുല്ല ഗുലനാണ് ഈ അട്ടിമറിക്ക് പിന്നിലെന്നാണ് തുര്‍ക്കി ആരോപണം. 1999 മുതല്‍ ഗുലന്‍ യുഎസില്‍ സ്വയം പ്രവാസത്തിലാണ്. ഫത്തഹുല്ലയുടെ അനുനായികളായവര്‍ക്കെതിരെ കര്‍ശന നടപടികളായിരുന്നു തുടര്‍ന്ന് തുര്‍ക്കി സ്വീകരിച്ചത്.
RELATED STORIES
ശബരിമലയില് മമ്മൂട്ടിയുടെ പേരില് വഴിപാട് നടത്തി മോഹന്ലാല്
18 March 2025 6:01 PM GMTതിരുവനന്തപുരത്ത് കനത്ത മഴയും മിന്നലും; രണ്ട് വിമാനങ്ങള്...
18 March 2025 5:45 PM GMTമെസിയുടെ സന്ദര്ശനം; കേന്ദ്രത്തില് നിന്ന് രണ്ട് അനുമതികള് ലഭിച്ചതായി ...
18 March 2025 5:32 PM GMTസംഭലില് സയ്യിദ് സലാര് മസൂദ് ഘാസി അനുസ്മരണ മേളക്ക് അനുമതി നിഷേധിച്ചു; ...
18 March 2025 4:24 PM GMTതിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കത്രികകൊണ്ട് കുത്താന് ശ്രമം; ആശുപത്രി...
18 March 2025 3:45 PM GMTഗസയിലെ ഇസ്രായേലിന്റെ വംശഹത്യാ ആക്രമണം: മുതിര്ന്ന ഹമാസ്-ഇസ്ലാമിക്...
18 March 2025 3:08 PM GMT