- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രാന്‍സിന്റെ സാംസ്‌കാരിക വര്‍ഗീയതയ്‌ക്കെതിരേ തുര്‍ക്കി നിയമ നടപടിക്ക്
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനേയും മുഹമ്മദ് നബിയേയും അങ്ങേയറ്റം നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ ഏറ്റവും പുതിയ ലക്കത്തിലെ മുഖചിത്രമായി പുനര്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ ഷാര്‍ലി ഹെബ്ദോയ്‌ക്കെതിരേ ഔദ്യോഗിക അന്വേഷണത്തിന് തുടക്കംകുറിച്ചതായി തുര്‍ക്കി ഔദ്യോഗിക മാധ്യമം അറിയിച്ചു
ആങ്കറ: ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി ഹെബ്ദോ പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെചൊല്ലി തുര്‍ക്കിയും ഫ്രാന്‍സും തമ്മില്‍ വീണ്ടും ഇടയുന്നു. ഷാര്‍ലി ഹെബ്ദോയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച തുര്‍ക്കി അധികൃതര്‍ 'സാംസ്‌കാരിക വര്‍ഗ്ഗീയതയും വിദ്വേഷവും' ഫ്രാന്‍സ് പ്രചരിപ്പിച്ചതായി കുറ്റപ്പെടുത്തി.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനേയും മുഹമ്മദ് നബിയേയും അങ്ങേയറ്റം നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ ഏറ്റവും പുതിയ ലക്കത്തിലെ മുഖചിത്രമായി പുനര്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ ഷാര്‍ലി ഹെബ്ദോയ്‌ക്കെതിരേ ഔദ്യോഗിക അന്വേഷണത്തിന് തുടക്കംകുറിച്ചതായി തുര്‍ക്കി ഔദ്യോഗിക മാധ്യമം അറിയിച്ചു. ഉര്‍ദാഗാനെ ലൈംഗിക ദുര്‍മാര്‍ഗിയായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ മുഹമ്മദ് നബിയേയും വെറുതെവിടുന്നില്ല.
തനിക്കെതിരായ വെറുപ്പുളവാക്കുന്ന ആക്രമണത്താലല്ല മറിച്ച് തങ്ങളുടെ ജീവിതത്തേക്കാള്‍ പ്രിയപ്പെട്ടതായി കണക്കാക്കുന്ന നമ്മുടെ പ്രവാചകനെതിരായ അശ്ലീലത മൂലം താന്‍ അസ്വസ്ഥനും ക്ഷുഭിതനുമാണെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു.
കാര്‍ട്ടൂണ്‍ കാണുന്നത് മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് 'ലക്ഷ്യം താനല്ല, മറിച്ച് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണെന്ന് തങ്ങള്‍ക്കറിയാമെന്നും വ്യക്തമാക്കി. തങ്ങളുടെ പ്രവാചകനെതിരായ ആക്രമണത്തിനെതിരെ ആത്മാര്‍ത്ഥമായ നിലപാട് സ്വീകരിക്കുന്നത് ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ രാജ്യത്തെയും നമ്മുടെ മൂല്യങ്ങളെയും' ആക്രമിക്കുന്ന ആളുകള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ തുര്‍ക്കി നിയമത്തില്‍ അടങ്ങിയിട്ടുണ്ടെന്നും 'ആവശ്യമായ നടപടികള്‍' സ്വീകരിച്ചിട്ടുണ്ടെന്നും തുര്‍ക്കി നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കുമെന്നും തുര്‍ക്കി നീതിന്യായ മന്ത്രി അബ്ദുല്‍ഹമീത് ഗുല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഷാര്‍ലി ഹെബ്ദോ കാര്‍ട്ടൂണുകള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു പരമ്പര പ്രസിദ്ധീകരിച്ചു. സാംസ്‌കാരിക വംശീയതയും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള ഈ പ്രസിദ്ധീകരണത്തിന്റെ ഏറ്റവും വെറുപ്പുളവാക്കുന്ന ശ്രമത്തെ തങ്ങള്‍ അപലപിക്കുന്നതായി പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫഹ്രെറ്റിന്‍ അല്‍തൂന്‍ പറഞ്ഞു.
'ഈ അപമാനത്തിനെതിരെ' ശബ്ദമുയര്‍ത്താന്‍ വൈസ് പ്രസിഡന്റ് ഫുവാത് ഒക്‌റ്റെ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്തെ വാതക പര്യവേക്ഷണവുമായി ബന്ധപ്പെട്ടും ലിബിയയിലെ ഇടപെടല്‍ സംബന്ധിച്ചും ഇരു രാജ്യങ്ങളും അടുത്തിടെ കൊമ്പു കോര്‍ത്തിരുന്നു.
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT