Sub Lead

ഗസയിലെ കൂട്ടക്കുരുതി: യുഎസും തുര്‍ക്കിയും ഇടയുന്നു

ഗസയിലെ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരേ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നടത്തിയ 'സെമിറ്റിക് വിരുദ്ധ' പരാമര്‍ശങ്ങളെ ബൈഡന്‍ ഭരണകൂടം അപലപിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയത്.

ഗസയിലെ കൂട്ടക്കുരുതി: യുഎസും തുര്‍ക്കിയും ഇടയുന്നു
X

ആങ്കറ/വാഷിങ്ടണ്‍: ഗസാ മുനമ്പിലെ ഇസ്രായേല്‍ വ്യോമാക്രമണത്തെ ചൊല്ലി തുര്‍ക്കിക്കും യുഎസിനുമിടയില്‍ അസ്വാരസ്യം പുകയുന്നു. ഗസയിലെ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരേ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നടത്തിയ 'സെമിറ്റിക് വിരുദ്ധ' പരാമര്‍ശങ്ങളെ ബൈഡന്‍ ഭരണകൂടം അപലപിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയത്.

ഗസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെ ടെലിവിഷനിലൂടെ ഉര്‍ദുഗാന്‍ നടത്തിയ പരാമര്‍ശങ്ങളാണ് യുഎസിനെ ചൊടിപ്പിച്ചത്. ജനറല്‍ ആയിരിക്കെ ഫലസ്തീനികളെ കൊലപ്പെടുത്തുമ്പോഴാണ് താന്‍ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിച്ചതെന്ന് ഒരു മുന്‍ ഇസ്രായേലി പ്രധാനമന്ത്രി തന്നോട് പറഞ്ഞതായി ഉര്‍ദുഗാന്‍ വെളിപ്പെടുത്തിയിരുന്നു.

അത് അവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്, രക്തം കുടിക്കുന്നതിലൂടെ മാത്രമേ അവര്‍ക്ക് സംതൃപ്തി ലഭിക്കൂവെന്നും താന്‍ പ്രധാനമന്ത്രിയായിരിക്കെ ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം തന്നോട് പറഞ്ഞെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു.

ഉര്‍ദുഗാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും 2018ലെ ഒരു പ്രസംഗത്തില്‍ ഇതേ കഥ പരാമര്‍ശിച്ച് ഏരിയല്‍ ഷാരോണ്‍ ആണ് ഇക്കാര്യം പറഞ്ഞതെന്ന് വ്യക്തമാക്കിയിരുന്നു. ടെലിവിഷയന്‍ പ്രസംഗത്തില്‍ ജോ ബൈഡനേയും ഉര്‍ദുഗാന്‍ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ഗസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന ബൈഡന്‍ ചോര പുരണ്ട കൈകളാല്‍ ചരിത്രം രചിക്കുകയാണെന്നാണ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തിയത്.

ഏതൊക്കെ പരാമര്‍ശങ്ങളാണ് പ്രശ്‌നകരമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, അശാന്തിയെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉര്‍ദുഗാന് മുന്നറിയിപ്പ് നല്‍കി.'കൂടുതല്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന ആക്രമണാത്മക പരാമര്‍ശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തങ്ങള്‍ പ്രസിഡന്റ് ഉര്‍ദോഗനോടും മറ്റ് തുര്‍ക്കി നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയ്‌ക്കൊപ്പം ചേരാന്‍ തുര്‍ക്കിയെ വിളിക്കുന്ന'തായും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് െ്രെപസ് ചൊവ്വാഴ്ച പറഞ്ഞു.

Next Story

RELATED STORIES

Share it