Sub Lead

തുര്‍ക്കിയുടെ ബെയ്‌റക്തര്‍ ടിബി2 ഡ്രോണ്‍ വാങ്ങുന്ന രാജ്യങ്ങളുടെ എണ്ണം 24 ആയി

ഈ വര്‍ഷത്തെ കമ്പനിയുടെ വരുമാനത്തില്‍ കയറ്റുമതി വിഹിതം 98 ശതമാനത്തിലെത്തിയതായി ഡ്രോണ്‍ നിര്‍മ്മാതാക്കളായ ബെയ്കറിന്റെ സിഇഒ ഹലുക്ക് ബെയ്‌റക്തര്‍ അനദൊളു ഏജന്‍സിയോട് പറഞ്ഞു.

തുര്‍ക്കിയുടെ ബെയ്‌റക്തര്‍ ടിബി2 ഡ്രോണ്‍ വാങ്ങുന്ന രാജ്യങ്ങളുടെ എണ്ണം 24 ആയി
X

ആങ്കറ: റഷ്യന്‍ അധിനിവേശത്തെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ യുക്രെയ്‌നെ പ്രാപ്തമാക്കിയ തുര്‍ക്കിയുടെ ആളില്ലാവിമാനമായ ബെയ്‌റക്തര്‍ ടിബി2 കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 24 ആയി ഉയര്‍ന്നതായി അനദൊളു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഈ വര്‍ഷത്തെ കമ്പനിയുടെ വരുമാനത്തില്‍ കയറ്റുമതി വിഹിതം 98 ശതമാനത്തിലെത്തിയതായി ഡ്രോണ്‍ നിര്‍മ്മാതാക്കളായ ബെയ്കറിന്റെ സിഇഒ ഹലുക്ക് ബെയ്‌റക്തര്‍ അനദൊളു ഏജന്‍സിയോട് പറഞ്ഞു.

കരിങ്കടല്‍ പ്രവിശ്യയായ സാംസണില്‍ നടക്കുന്ന തുര്‍ക്കിയുടെ ഏറ്റവും വലിയ സാങ്കേതിക ഇവന്റായ ടെക്‌നോഫെസ്റ്റിന്റെ ഭാഗമായി സംസാരിക്കവേ, ലോകത്തിലെ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന യുദ്ധവിമാനമായി ബെയ്‌റക്തര്‍ ടിബി2 മാറിയെന്ന് അദ്ദേഹം പറഞ്ഞു.

മറ്റൊരു ഡ്രോണായ ബെയ്‌റക്തര്‍ അക്കിന്‍സിക്കായി നാല് രാജ്യങ്ങളുമായും കയറ്റുമതി കരാറില്‍ കമ്പനി ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ 400ലധികം ബെയ്‌രക്തര്‍ ടിബി2, 20 ബയരക്തര്‍ അക്കിന്‍സി എന്നിവ നിര്‍മിച്ചതായി അദ്ദേഹം പറഞ്ഞു.കമ്പനിക്ക് 200 ബെയ്‌റക്തര്‍ ടിബി2 നിര്‍മ്മിക്കാനുള്ള വാര്‍ഷിക ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ 500 ബെയ്‌റക്തര്‍ ടിബി2, 40 ബെയ്‌റക്തര്‍ അക്കിന്‍സി എന്നിങ്ങനെ ഉല്‍പ്പാദന ശേഷി ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു. എല്ലാ വര്‍ഷവും വന്‍ നിക്ഷേപം നടത്തി ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it