- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയെ കുറിച്ച് സംസാരിക്കുന്നതിനിടെ തുര്ക്കി എംപി പാര്ലമെന്റില് കുഴഞ്ഞുവീണ് മരിച്ചു(വീഡിയോ)
അങ്കാറ: ഗസ യുദ്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ തുര്ക്കി എംപി പാര്ലമെന്റില് കുഴഞ്ഞുവീണ് മരിച്ചു. ഇസ് ലാമിസ്റ്റ് സാദെത് പാര്ടി അഥവാ ഫെലിസിറ്റി പാര്ട്ടിയുടെ പാര്ലമെന്റ് അംഗമായ ഹസന് ബിറ്റ്മെസ്(53) ആണ് അങ്കാറ സിറ്റി ഹോസ്പിറ്റലില് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രി ഫഹ്രെറ്റിന് കോക്ക അറിയിച്ചു. പാര്ലമെന്റിന്റെ പോഡിയത്തില് സംസാരിക്കുന്നതിനിടെ ഹസന് ബിറ്റ്മെസ് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രായേലിനെയും അവരുമായുള്ള തുര്ക്കി ഭരണകക്ഷിയുടെ ബന്ധത്തെ വിമര്ശിച്ച് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ പാര്ലമെന്റില് ഹൃദയാഘാതത്തെ തുടര്ന്ന് ഹസന് ബിറ്റ്മെസ് കുഴഞ്ഞുവീഴുകയായിരുന്നു. ചൊവ്വാഴ്ച ടര്ക്കിഷ് ഗ്രാന്ഡ് നാഷനല് അസംബ്ലിയുടെ ലെക്റ്റേണില് 20 മിനിറ്റോളം സംസാരിച്ച ശേഷം ബിറ്റ്മെസ് കുഴഞ്ഞുവീണത്. വ്യാഴാഴ്ചയാണ് ആശുപത്രിയില് മരണപ്പെട്ടത്. തുര്ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്റെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്ട്ടിയെ വിമര്ശിച്ച് 'കൊലയാളി ഇസ്രായേല്, സഹകാരി എകെപി' എന്നെഴുതിയ ബോര്ഡ് കൈയിലേന്തിയാണ് ഇദ്ദേഹം പാര്ലമെന്റില് പ്രസംഗിച്ചത്. എകെപി ഗവണ്മെന്റ് ഇസ്രയേലുമായി വ്യാപാരത്തില് ഏര്പ്പെടുന്നത് തുടരുകയാണെന്ന് ബിറ്റ്മെസ് ആരോപിച്ചു. പ്രസംഗത്തിനിടെ എകെപി സഭാംഗങ്ങള് ബഹളം വച്ചു. 'ചരിത്രത്തിന്റെ പീഢനങ്ങളില് നിന്ന് രക്ഷപ്പെട്ടാലും ദൈവക്രോധത്തില് നിന്ന് രക്ഷപ്പെടാന് നിങ്ങള്ക്ക് കഴിയില്ല' എന്ന് അവസാനിക്കുന്ന ഒരു കവിത വായിച്ചാണ് ഹസന് ബിറ്റ്മെസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Imagine this being your final words before returning to Allah 🇹🇷🇵🇸
"History will not be silent if we remain silent. Even if history is silent, the truth will not be silent. If you escape the torment of your conscience, you will not escape the torment of history. If you escape… pic.twitter.com/M6o10C6Yau
— Majid Freeman (@Majstar7) December 14, 2023
'നമ്മള് നിശബ്ദരായാല് ചരിത്രം നിശബ്ദമാവില്ല, ചരിത്രം നിശബ്ദമായാലും സത്യം നിശ്ശബ്ദമാവില്ല, നിങ്ങളുടെ മനസ്സാക്ഷിയുടെ പീഢനങ്ങളില് നിന്ന് നിങ്ങള് രക്ഷപ്പെട്ടാല്, ചരിത്രത്തിന്റെ പീഢനങ്ങളില് നിന്ന് നിങ്ങള് രക്ഷപ്പെടില്ല. നിങ്ങള് ചരിത്രത്തിന്റെ പീഡനങ്ങളില് നിന്ന് രക്ഷപ്പെട്ടാല്, നിങ്ങള് അല്ലാഹുവിന്റെ ക്രോധത്തില് നിന്ന് രക്ഷപ്പെടുകയില്ല എന്ന കവിതയാണ് അദ്ദേഹം ഉദ്ധരിച്ചത്. വ്യാഴാഴ്ച തുര്ക്കി പാര്ലമെന്റ് മന്ദിരം ഗ്രൗണ്ടില് ബിറ്റ്മെസിനായി ഒരു ചെറിയ ചടങ്ങ് നടന്നു. തുര്ക്കി പതാകയില് പൊതിഞ്ഞ അദ്ദേഹത്തിന്റെ മയ്യിത്തിനു മുകളില് ഒരു ചെറിയ ഫലസ്തീന് പതാകയും പുതച്ചിരുന്നു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT