Big stories

രണ്ട് സൈനികര്‍ക്ക് കൂടി കൊവിഡ് 19; മരണം 27 ആയി ഉയര്‍ന്നു, രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

കൊല്‍ക്കത്തയില്‍ കേണല്‍ പദവിയിലുള്ള ഡോക്ടര്‍ക്കും ഡെറാഡൂണില്‍ ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ട് സൈനികര്‍ക്ക് കൂടി കൊവിഡ് 19; മരണം 27 ആയി ഉയര്‍ന്നു, രോഗബാധിതരുടെ എണ്ണം ആയിരം കടന്നു
X

ന്യൂഡല്‍ഹി: രണ്ടു കരസേനാ ഉദ്യോഗസ്ഥര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.കൊല്‍ക്കത്തയില്‍ കേണല്‍ പദവിയിലുള്ള ഡോക്ടര്‍ക്കും ഡെറാഡൂണില്‍ ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊല്‍ക്കത്തയില്‍ കേണല്‍ പദവിയിലുള്ള ഡോക്ടര്‍ക്കും ഡെറാഡൂണില്‍ ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇരുവരും മാര്‍ച്ച് ആദ്യവാരങ്ങളില്‍ രാജ്യത്തിനകത്ത് യാത്ര ചെയ്തിരുന്നു. ഇരുവരുമായി ബന്ധം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റൈനിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരണമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1024 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ 27 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് കേസുകള്‍ ആയിരം പിന്നിടുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ശക്തമാക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ട്രെയിനിലെ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നതിന്റെ ആദ്യ മാതൃക തയ്യാറായി. രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായാല്‍ ആശുപത്രികള്‍ അപര്യാപ്തമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.കൊവിഡിനെതിരായ പോരാട്ടത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നതായും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി ഇന്നലെ മന്‍കിബാത്തിലൂടെ വ്യക്തമാക്കിയിരുന്നു. രണ്ട് സൈനികര്‍ക്ക് കൂടി കൊവിഡ് 19; മരണം 27 ആയി ഉയര്‍ന്നു, രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

Next Story

RELATED STORIES

Share it