Sub Lead

ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
X

പത്തനംതിട്ട: ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. കോന്നി മങ്ങാരം വരിക്കോലില്‍തുണ്ടില്‍ അനില്‍കുമാര്‍ (48), മങ്ങാരം കിഴക്കേടത്ത് ശിവപ്രസാദ് (42) എന്നിവരെയാണ് കോന്നി പോലിസ് അറസ്റ്റ് ചെയ്തത്. ഐരവണില്‍ താമസിക്കുന്ന അസം സ്വദേശിയുടെ ഭാര്യയെ ജനുവരി 14ന് രാത്രി അവര്‍ താമസിക്കുന്ന വീട്ടില്‍കയറി അനില്‍കുമാര്‍ ബലമായി പിടിച്ചിറക്കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് സഞ്ജയ് മണ്ഡല്‍ പിന്നാലെ ചെന്ന് ഭാര്യയെ മോചിപ്പിച്ചു. സംഭവത്തിനുശേഷം സഞ്ജയ് മണ്ഡല്‍ കോന്നി നാരായണപുരം മാര്‍ക്കറ്റിന് സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ അനില്‍കുമാറും ശിവപ്രസാദും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു. ഈ സംഭവത്തില്‍ ഇരുവരെയും പോലിസ് കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് പീഡനശ്രമത്തിന്റെ കാര്യം അറിഞ്ഞത്.

Next Story

RELATED STORIES

Share it