Sub Lead

മലയാളി യുവാവിനെ ഹണിട്രാപ്പിനിരയാക്കി പത്തുലക്ഷം തട്ടിയ രണ്ടു അസം സ്വദേശികള്‍ അറസ്റ്റില്‍

മലയാളി യുവാവിനെ ഹണിട്രാപ്പിനിരയാക്കി പത്തുലക്ഷം തട്ടിയ രണ്ടു അസം സ്വദേശികള്‍ അറസ്റ്റില്‍
X

കുറ്റിപ്പുറം: മലയാളി യുവാവിനെ ഹണിട്രാപ്പിന് ഇരയാക്കി പത്തുലക്ഷം രൂപ തട്ടിയെടുത്ത രണ്ട് അസം സ്വദേശികള്‍ പിടിയില്‍. ഖദീജ ഖാത്തൂന്‍ (21), യാസ്മിന്‍ ആലം (19) എന്നിവരെയാണ് തങ്ങള്‍പടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് കുറ്റിപ്പുറം പോലിസ് വെള്ളിയാഴ്ച പിടികൂടിയത്. എടപ്പാളിലെ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവാണ് തട്ടിപ്പിന് ഇരയായത്.

കടയില്‍ ഇടയ്ക്കിടെ ചെന്നിരുന്ന യാസ്മിന്‍ ആലമാണ് യുവാവിനെ ഖദീജയുമായി പരിചയപ്പെടുത്തിയത്. മുമ്പ് മുംബൈയില്‍ ജോലി ചെയ്തിരുന്നതിനാല്‍ യുവാവിന് ഹിന്ദി അറിയാമായിരുന്നു. അതിനാല്‍ ഹിന്ദിയിലാണ് രണ്ടു പ്രതികളുമായും യുവാവ് സംസാരിച്ചിരുന്നത്. തുടര്‍ന്ന് പലതവണയായി പത്തുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. അവസാനം തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോള്‍ യുവാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it