Sub Lead

സെന്‍ട്രല്‍ ഗസയില്‍ ഹമാസ് ആക്രമണം; രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

സെന്‍ട്രല്‍ ഗസയില്‍ ഹമാസ് ആക്രമണം; രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
X

ഗസ: സെന്‍ട്രല്‍ ഗസയില്‍ ഹമാസ് പോരാളികള്‍ നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അലക്‌സാന്‍ഡ്രോണി ബ്രിഗേഡിലെ 9203ആം ബറ്റാലിയനിലെ ഫസ്റ്റ് ക്ലാസ്(റിസ) സാര്‍ജന്റുമാരായ ഒമര്‍ സ്മാഡ്ഗ(25), സാദിയ യാക്കോവ് ഡെറായി(27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അലക്‌സാണ്ട്രോണി ബ്രിഗേഡിലെ മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഐഡിഎഫ് അറിയിച്ചു. വിരമിച്ച ജൂഡോതാരം ഒറെന്‍ സ്മാഡ്ഗയുടെ മകനാണ് സ്മാഡ്ഗ. 1992ല്‍ ഇസ്രയേലിനായി ജൂഡോയില്‍ ഒളിംപിക് വെങ്കല മെഡല്‍ നേടിയ ഒറെന്‍ സ്മാഡ്ഗ, നിലവില്‍ ഇസ്രായേല്‍ പുരുഷ ഒളിംപിക് ടീമിന്റെ ജൂഡോ പരിശീലകനാണ്. 1990ല്‍ ഫ്രാന്‍സില്‍ നിന്ന് കുടിയേറിയ ഒരു വലതുപക്ഷ വാര്‍ത്താ അവതാരക ലാലി ഡെറായിയുടെ മകനാണ് ദേരായ്. 15 വര്‍ഷക്കാലം ഇസ്രായേലില്‍ ഫ്രഞ്ച് ഭാഷാ പൊളിറ്റിക്കല്‍ റിപോര്‍ട്ടറായി ജോലി ചെയ്തിരുന്നു.

Next Story

RELATED STORIES

Share it