Sub Lead

കോഴിക്കോട്ട് രണ്ടുപേര്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം അഞ്ചായി

കോഴിക്കോട് സ്വദേശി ബിച്ചു ( 69) , മലപ്പുറം പുകയൂര്‍ സ്വദേശി കുട്ടി അപ്പു (72) എന്നിവരാണ് മരിച്ചത്.

കോഴിക്കോട്ട് രണ്ടുപേര്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം അഞ്ചായി
X

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍. കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന രണ്ടു രോഗികള്‍ മരിച്ചു. കോഴിക്കോട് സ്വദേശി ബിച്ചു ( 69) , മലപ്പുറം പുകയൂര്‍ സ്വദേശി കുട്ടി അപ്പു (72) എന്നിവരാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി മെയ്ദുപ്പ (82)യും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കൂടാതെ എറണാകുളം ആലുവ സ്വദേശി എം ഡി ദേവസി (75), വയനാട് സ്വദേശി മൊയ്തു (59) എന്നിവരും കൊവിഡ് ചികില്‍സയിലിരിക്കെ ഇന്നു മരിച്ചിരുന്നു.

കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്നു ദേവസി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. രാവിലെയായിരുന്നു മരണം. വയനാട് കാരക്കാമല സ്വദേശിയാണ് മൊയ്തു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയപ്പോഴാണ് കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

Next Story

RELATED STORIES

Share it