Sub Lead

ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പതിച്ച രണ്ടു കുട്ടികള്‍ അറസ്റ്റില്‍

ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പതിച്ച രണ്ടു കുട്ടികള്‍ അറസ്റ്റില്‍
X

ലഖ്‌നോ: ഫലസ്തീനിലെ ഗസയില്‍ കുട്ടികളെ കൊല്ലുന്ന ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കാംപയിന്‍ നടത്തിയ രണ്ടു കുട്ടികളെ ഉത്തര്‍പ്രദേശിലെ ബറെയ്‌ലി പോലിസ് അറസ്റ്റ് ചെയ്തു. ബറെയ്‌ലിയില്‍ പോസ്റ്റര്‍ കാംപയിന്‍ നടത്തിയ പതിനാലുകാരനായ മുഹമ്മദ് തഹ്‌സീന്‍, പതിനേഴുകാരനായ ആഖിബ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാത്തവര്‍ ഗസയിലെ കുട്ടികളെ കൊല്ലുന്നതിനെ പിന്തുണക്കുന്നവരാണെന്നാണ് ഉര്‍ദുവില്‍ തയ്യാറാക്കിയ പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്. പോസ്റ്റര്‍ വന്ന തൊട്ടടുത്ത ദിവസം രാവിലെ പോലിസ് വീട്ടില്‍ ഇടിച്ചുകയറി മുഹമ്മദ് തഹ്‌സീനെ കൊണ്ടുപോയെന്ന് പിതാവ് മുഹമ്മദ് താലിബ് പറഞ്ഞു.

Next Story

RELATED STORIES

Share it