Sub Lead

രണ്ട് റിമാന്‍ഡ് തടവുകാര്‍ക്ക് കൊവിഡ്; ജയില്‍ അധികൃതരും പോലിസുകാരും നീരീക്ഷണത്തില്‍

കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിലെ പോലിസുകാര്‍ അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോലിസുകാരും ജയിലധികൃതരും നിരീക്ഷണത്തിലായി.

രണ്ട് റിമാന്‍ഡ് തടവുകാര്‍ക്ക് കൊവിഡ്; ജയില്‍ അധികൃതരും പോലിസുകാരും നീരീക്ഷണത്തില്‍
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് ബാധിച്ചവരില്‍ രണ്ടു പേര്‍ റിമാന്‍ഡ് തടവുകാര്‍. കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിലെ പോലിസുകാര്‍ അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോലിസുകാരും ജയിലധികൃതരും നിരീക്ഷണത്തിലായി.

ജില്ലയില്‍ ഇന്ന് പത്തുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ധര്‍മ്മടത്ത് ഒരു കുടുംബത്തില്‍ രോഗബാധിതരുടെ എണ്ണം എട്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ള 62 കാരിക്കാണ് ഈ വീട്ടില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ പിണറായിയെ പുതിയ ഹോട്ട്സ്പോട്ടായി ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ 359 പേരാണ് ചികില്‍സയിലുള്ളത്. ഇന്ന് 12 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 532പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്ന് 4 പുതിയ ഹോട്ട്‌സ്പോട്ടുകളും നിലവില്‍ വന്നു. പിണറായിക്കു പുറമേ പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Next Story

RELATED STORIES

Share it