Sub Lead

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ടു പേര്‍ക്ക് കുത്തേറ്റു

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ടു പേര്‍ക്ക് കുത്തേറ്റു
X

കുന്നംകുളം: സാമൂഹിക മാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. പഴുന്നാന സ്വദേശികളായ വിഷ്ണു (31), ഉദയന്‍ (34) എന്നിവര്‍ക്കാണ് കുത്തേറ്റിരിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ശരീരത്തില്‍ പലയിടത്തായി കുത്തുകള്‍ ഏറ്റ യുവാക്കളെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസികളായ ഷമല്‍, ഷിബു, സുമേഷ് എന്നിവരാണ് ഇരുവരെയും ആക്രമിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പരാതിയില്‍ കുന്നംകുളം പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it