- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയിലെ സര്‍ക്കാര്‍ രൂപീകരണം; ഇസ്രായേലുമായും യുഎസുമായും യുഎഇ ചര്‍ച്ച നടത്തിയെന്ന് റിപോര്‍ട്ട്
ചര്‍ച്ചകളെ കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവായ ബാസിം നഈം പറഞ്ഞു.
ദുബൈ: അധിനിവേശാനന്തര ഗസയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ യുഎസുമായും ഇസ്രായേലുമായും യുഎഇ ചര്‍ച്ച നടത്തിയതായി റിപോര്‍ട്ട്. ഗസയില്‍ ഭരണം നടത്താന്‍ ഫലസ്തീന് അതോറിറ്റി പ്രാപ്തമാവുന്നതു വരെയുള്ള ഇടക്കാല സര്‍ക്കാരിനെ കുറിച്ചായിരുന്നു ചര്‍ച്ച. ഇസ്രായേലി സൈന്യം ഗസയില്‍ നിന്ന് പിന്മാറിയ ശേഷം ഗസയിലെ ഭരണത്തിനും പുനര്‍നിര്‍മാണത്തിനും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും യുഎഇയും യുഎസും മറ്റു ചില രാജ്യങ്ങളും മേല്‍നോട്ടം വഹിക്കുന്ന കാര്യവും ചര്‍ച്ചയായി. യുഎസുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന യുഎഇക്ക് ഇസ്രായേലുമായും നയതന്ത്ര ബന്ധമുണ്ട്.
ഒരു വര്‍ഷത്തിലധികമായി ഗസയില്‍ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍ ഗസയുടെ ഭാവിയെ കുറിച്ച് ഒന്നും പറയാത്തതിനാല്‍ അന്താരാഷ്ട്ര സമൂഹം എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. അതുകൊണ്ടാണ് യുഎഇ ഒരു ആശയവുമായി രംഗത്തെത്തിയത്. എന്നാല്‍, ഇക്കാര്യത്തില്‍ വാക്കാലോ രേഖാപരമോ ആയ ധാരണകള്‍ ഒന്നുമായിട്ടില്ല.
ഗസ, വെസ്റ്റ്ബാങ്ക്, ഈസ്റ്റ് ജെറുസലേം എന്നീ പ്രദേശങ്ങളെ സ്വതന്ത്ര ഫലസ്തീനാക്കി, കാര്യമായി പരിഷ്കരിച്ച ഫലസ്തീന് അതോറിറ്റിയെ കൊണ്ട് ഭരിപ്പിക്കണമെന്നാണ് യുഎഇയുടെ അഭിപ്രായമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇതിനോട് ഇസ്രായേലിന് കടുത്ത വിയോജിപ്പുണ്ട്.
''ഫലസ്തീന് അതോറിറ്റിയുടെ കാര്യമായ പരിഷ്കരണം, അതിന്റെ ശാക്തീകരണം, ഫലസ്തീന് രാഷ്ട്രത്തിലേക്കുള്ള വിശ്വസനീയമായ റോഡ്മാപ്പ് സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുത്താത്ത ഒരു പദ്ധതിയിലും യുഎഇ പങ്കെടുക്കില്ല.''- ഒരു യുഎഇ ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇവയൊന്നുമില്ലാതെ അധിനിവേശാനന്തര ഗസയില്‍ സമാധാനമുണ്ടാവില്ലെന്നാണ് യുഎഇയുടെ വിലയിരുത്തല്‍.
1993-1995 കാലത്തെ ഓസ്ലോ ഉടമ്പടി പ്രകാരമാണ് ഫലസ്തീന് അതോറിറ്റി രൂപീകരിച്ചത്. ഇതോടെ വെസ്റ്റ് ബാങ്കിലും ഗസയിലും ഫലസ്തീന് അതോറിറ്റിക്ക് പരിമിതമായ അധികാരം കിട്ടി. ഇസ്രായേലിന് കീഴിലുള്ള വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് അതോറിറ്റി ഇപ്പോഴും ഭരണം നടത്തുന്നുണ്ടെങ്കിലും ഹമാസുമായുള്ള പോരാട്ടത്തില്‍ 2007ല്‍ ഗസ നഷ്ടമായി.
ഗസയിലെ ഭരണം, സുരക്ഷ, പുനര്‍നിര്‍മ്മാണം എന്നിവയെ കുറിച്ച് യുഎഇ ഉള്‍പ്പെടെ നിരവധി പങ്കാളികളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും വിവിധ കരട് നിര്‍ദ്ദേശങ്ങളും പദ്ധതികളും ആശയങ്ങളും പങ്കാളികള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
ഫലസ്തീന് അതോറിറ്റിയെ പരിഷ്കരിക്കുന്നതിനു പുറമേ, ഗസയിലെ യുദ്ധാനന്തര സമാധാന സേനയുടെ ഭാഗമായി സ്വകാര്യ സൈനിക കരാറുകാരെ ഉപയോഗിക്കാന്‍ യുഎഇ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി നാല് നയതന്ത്രജ്ഞരും പാശ്ചാത്യ ഉദ്യോഗസ്ഥരും പറഞ്ഞു. ഇക്കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുരാജ്യങ്ങളുടെ പ്രതിനിധികള്‍ സ്ഥിരീകരിച്ചു.
എന്നാല്‍, ഗസയില്‍ സ്വകാര്യ സൈന്യങ്ങളെ വിന്യസിക്കുന്നതില്‍ ചില പാശ്ചാത്യരാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വിന്യസിച്ച സ്വകാര്യ സൈന്യങ്ങള്‍ വലിയ തോതില്‍ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേല്‍ അധിനിവേശത്തെ തുടര്‍ന്ന് തകര്‍ന്ന ഗസയുടെ പുനര്‍നിര്‍മ്മാണത്തിന് വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് വിലയിരുത്തല്‍. ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാകുന്ന ഈ പദ്ധതിക്ക് ഗണ്യമായ അന്താരാഷ്ട്ര പിന്തുണ ആവശ്യമാണ്. എണ്ണ സമ്പന്നമായ യുഎഇ ഇക്കാര്യത്തില്‍ ഉള്‍പ്പെടണമെന്നാണ് ഇസ്രായേലിന്റെ നിലപാട്.
പരിഷ്കരിച്ച ഫലസ്തീന് അതോറിറ്റിയെ നയിക്കാന്‍ ഫലസ്തീന് അതോറിറ്റി മുന്‍ പ്രധാനമന്ത്രി സലാം ഫയാദിനെ ചുമതലപ്പെടുത്തണമെന്നാണ് യുഎഇയുടെ നിലപാട്. ലോകബാങ്ക് മുന്‍ ഉദ്യോഗസ്ഥന് കൂടിയായ ഇയാള്‍ക്ക് യുഎസ് വിദ്യഭ്യാസവുമുണ്ട്.
എന്നാല്‍, ഈ ചര്‍ച്ചകളെ കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവായ ബാസിം നഈം പറഞ്ഞു. അധിനിവേശാനന്തര ഗസ തികച്ചും ഫലസ്തീനി ആയിരിക്കണമെന്നും വൈദേശിക ഇടപെടലുകള്‍ പാടില്ലെന്നുമാണ് ഹമാസിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഹണി റോസ് തുടങ്ങിവെച്ചത് ധീരമായ പോരാട്ടം: ഫെഫ്ക
8 Jan 2025 11:09 AM GMTസ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; 'ജീവന് രക്ഷാ യോജന' പദ്ധതി...
8 Jan 2025 10:48 AM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം; കലാകിരീടം ചൂടി തൃശൂര്‍
8 Jan 2025 10:45 AM GMT2026 ലോകകപ്പ് അവസാനത്തേത്; മെസിക്കും സുവാരസിനും ഒപ്പം...
8 Jan 2025 10:30 AM GMTറിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്നു വീണ് ഒമ്പതു വയസുകാരന് മരിച്ചു
8 Jan 2025 10:12 AM GMTതൃശൂരിങ്ങെടുക്കുമോ? സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തിരശ്ശീല വീഴാന്‍...
8 Jan 2025 9:47 AM GMT