Sub Lead

കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനത്തിന്റെ യാത്ര മുടങ്ങി; നിരാശരായി യാത്രക്കാര്‍

ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റില്‍ യാത്ര തിരിക്കുന്നതിന് ചൊവ്വാഴ്ച്ച ഉച്ചക്ക് റാക് എയര്‍പോര്‍ട്ടില്‍ എത്തിയത്.

കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനത്തിന്റെ യാത്ര മുടങ്ങി; നിരാശരായി യാത്രക്കാര്‍
X

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചൊവ്വാഴ്ച്ച പുറപ്പെടേണ്ടിയിരുന്ന കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കാതിരുന്നതിനെത്തെുടര്‍ന്ന് യാത്ര മുടങ്ങി. കെഎംസിസി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വീസാണ് മുടങ്ങിയത്. യുഎഇയില്‍ കെഎംസിസിയുടെ മുന്‍കൈയിലുള്ള പ്രഥമ സര്‍വീസാണ് മുടങ്ങിയത്.

ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റില്‍ യാത്ര തിരിക്കുന്നതിന് ചൊവ്വാഴ്ച്ച ഉച്ചക്ക് റാക് എയര്‍പോര്‍ട്ടില്‍ എത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി യുഎഇയില്‍ കുടുങ്ങി മാനസികപിരിമുറുക്കം അനുഭവിച്ച് വന്നവര്‍ക്ക് ആശ്വാസമായത്തെിയ സര്‍വീസ് മുടങ്ങിയത് ഏറെ വിഷമത്തിലാക്കി. കാത്തിരിപ്പിനൊടുവില്‍ വിമാനസീറ്റിലിടം പിടിച്ച സന്തോഷം യാത്രാദിനം സമ്മാനിച്ചത് മന:സംഘര്‍ഷം. യാത്ര വൈകുന്നതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയര്‍ന്നെങ്കിലും രാത്രി 11.30ഓടെ വിമാനം പറന്നുയരുമെന്നായിരുന്നു കെഎംസിസി വൃത്തങ്ങളില്‍ നിന്നുള്ള പ്രതികരണം. എന്നാല്‍, നിശ്ചിത സമയം കഴിഞ്ഞും കേരളത്തിലേക്ക് പുറപ്പെടേണ്ട വിമാനം റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്താതിരുന്നതിനത്തെുടര്‍ന്ന് യാത്രികരെയെല്ലാം ഹോട്ടലിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it