Sub Lead

അത്യാഢംബര 'ചാന്ദ്ര' റിസോര്‍ട്ട് നിര്‍മിക്കാന്‍ യുഎഇ; അഞ്ച് ബില്യണ്‍ ഡോളറില്‍ ഒരുങ്ങുന്ന മഹാല്‍ഭുതത്തിന്റെ സവിശേഷതകളിതാ..

ആകെ 735 അടി (224 മീറ്റര്‍) ഉയരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കൂറ്റന്‍ പദ്ധതി നാലു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ദുബയിലെ ഫ്യൂച്ചറിസ്റ്റിക് സിറ്റി സ്‌കൈലൈനിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായിരിക്കും ആഢംബര ചന്ദ്ര സമുച്ചയം.

അത്യാഢംബര ചാന്ദ്ര റിസോര്‍ട്ട് നിര്‍മിക്കാന്‍ യുഎഇ; അഞ്ച് ബില്യണ്‍ ഡോളറില്‍ ഒരുങ്ങുന്ന മഹാല്‍ഭുതത്തിന്റെ സവിശേഷതകളിതാ..
X

അബുദബി: അഞ്ച് ബില്യണ്‍ ഡോളര്‍ (18 ബില്യണ്‍ ദിര്‍ഹം) ചെലവിട്ട് ചന്ദ്രനോട് സാമ്യമുള്ള ഒരു റിസോര്‍ട്ട് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

പിന്നില്‍ മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്‌സ് ഇങ്ക്

നിര്‍ദ്ദിഷ്ട പദ്ധതിക്കു പിന്നില്‍ കനേഡിയന്‍ വാസ്തുവിദ്യാ സ്ഥാപനവും പ്രോപ്പര്‍ട്ടി ലൈസന്‍സറുമായ മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്‌സ് ഇങ്ക് (എംഡബ്ല്യുആര്‍) ആണെന്നാണ് അറേബ്യന്‍ ബിസിനസ് റിപോര്‍ട്ട് ചെയ്യുന്നത്. ആകെ 735 അടി (224 മീറ്റര്‍) ഉയരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കൂറ്റന്‍ പദ്ധതി നാലു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ദുബയിലെ ഫ്യൂച്ചറിസ്റ്റിക് സിറ്റി സ്‌കൈലൈനിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായിരിക്കും ആഢംബര ചന്ദ്ര സമുച്ചയം.

ലക്ഷ്യംവയ്ക്കുന്നത്

'മൂണ്‍ ദുബായ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലുതും വിജയകരവുമായ ആധുനിക വിനോദസഞ്ചാര പദ്ധതിയായിരിക്കും, ആഗോള ആകര്‍ഷണം, ബ്രാന്‍ഡ് അവബോധം, അതുല്യമായ ഒന്നിലധികം സംയോജിത പദ്ധതികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ദുബയിലേക്കുള്ള വാര്‍ഷിക സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എംആര്‍ഡബ്ല്യുയുടെ സഹസ്ഥാപക ആര്‍ക്കിടെക്റ്റുകളായ സാന്ദ്ര മാത്യൂസ്, മൈക്കല്‍ ഹെന്‍ഡേഴ്‌സണ്‍ അറേബ്യന്‍ ബിസിനസ്സിനോട് പറഞ്ഞു.

ഒരു കോടി വാര്‍ഷിക സന്ദര്‍ശകരെ സുഖകരമായി ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയുമെന്നും ഹെന്‍ഡേഴ്‌സണ്‍ വിശദീകരിച്ചു. രാജ്യത്ത് 'താങ്ങാനാവുന്ന ബഹിരാകാശ ടൂറിസം' അനുഭവിക്കുന്നതിനായി പ്രതിവര്‍ഷം 2.5 ദശലക്ഷം അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു 'ചന്ദ്ര കോളനി'യും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.

വിനോദ സഞ്ചാരം, വാണിജ്യം, റസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക സേവനങ്ങള്‍, വ്യോമയാനം, ബഹിരാകാശം, ഊര്‍ജം, എംഐസിഇ, കൃഷി, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങി എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥയുടെ സര്‍വ മേഖലകളിലും മൂണ്‍ ദുബയ് കാര്യമായ സ്വാധീനം ചെലുത്തുമെന്നും ബഹിരാകാശ പര്യവേഷണത്തിന്റെ മുന്‍നിരയിലേക്ക് യുഎഇയെ ഉയര്‍ത്തുന്നും ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മറ്റ് മൂന്ന് മൂണ്‍ റിസോര്‍ട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും ഹെന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി.

ബഹിരാകാശ പര്യവേക്ഷണത്തില്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ ഇതിനകം തന്നെ മുന്‍നിരയിലാണ്. ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ ബഹിരാകാശ മേഖലയ്ക്ക് ധനസഹായം നല്‍കാന്‍ 820 മില്യണ്‍ ഡോളര്‍ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ബഹിരാകാശ പേടക ദൗത്യത്തിന്റെ ഭാഗമായി ചൊവ്വ ഗ്രഹത്തിലെത്തുന്ന ആദ്യത്തെ അറബ് രാജ്യമായും ആഗോളതലത്തില്‍ അഞ്ചാമത്തേതുമായി യുഎഇ ചരിത്രം സൃഷ്ടിച്ചു. ഇസ്രായേലുമായുള്ള സഹകരണ പദ്ധതിയുടെ ഭാഗമായി 2024 ഓടെ ചാന്ദ്ര ലാന്‍ഡിംഗ് നടത്താനും പദ്ധതിയുണ്ട്.

Next Story

RELATED STORIES

Share it