Sub Lead

യുഎഇ ത്രൈമാസ സന്ദര്‍ശക വിസ നിര്‍ത്തലാക്കി; രണ്ടുമാസത്തെ വിസയിലെത്താം

യുഎഇ ത്രൈമാസ സന്ദര്‍ശക വിസ നിര്‍ത്തലാക്കി; രണ്ടുമാസത്തെ വിസയിലെത്താം
X

ദുബയ്: യുഎഇയുടെ വിസ നയത്തില്‍ മാറ്റംവരുത്തിയത് തൊഴിലന്വേഷകരായ പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കും. മൂന്ന് മാസത്തെ സന്ദര്‍ശക വീസകള്‍ (വീസിറ്റ് വീസ) നല്‍കുന്നത് യുഎഇ നിര്‍ത്തിവച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തെ എന്‍ട്രി പെര്‍മിറ്റ് മാസങ്ങള്‍ക്ക് മുമ്പ് വരെ അനുവദിച്ചിരുന്നെങ്കിലും ഈ സൗകര്യം ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. യുഎഇഇനിമുതല്‍ ഒരുമാസത്തെയോ രണ്ടു മാസത്തെയോ സന്ദര്‍ശക വിസയിലാണ് ഇവര്‍ക്ക് വരാനാവുകയെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കി. പെര്‍മിറ്റുകള്‍ നല്‍കാന്‍ അവര്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വീസ അഭ്യര്‍ഥിക്കാനുള്ള ഓപ്ഷനും അപ്രത്യക്ഷമായിട്ടുണ്ട്. കൊവിഡ് വ്യാപന സമയത്ത് മൂന്ന് മാസത്തെ സന്ദര്‍ശക വിസ നിര്‍ത്തലാക്കി പകരം 60 ദിവസത്തെ വിസ അവതരിപ്പിച്ചിരുന്നു. എങ്കിലും മൂന്ന് മാസത്തെ വിസ മേയില്‍ ലെഷര്‍ വീസയായി വീണ്ടും ലഭ്യമാക്കി. അതേസമയം, ദുബയില്‍ താമസിക്കുന്നവരുടെ ഫസ്റ്റ്ഡിഗ്രി ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വീസ നല്‍കാനാവും. ഇതുവഴി താമസക്കാര്‍ക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയില്‍ കൊണ്ടുവരാനാവും.

അതേസമയം, തൊഴിലവസരങ്ങള്‍ തേടുന്ന വ്യക്തികള്‍ക്കായി യുഎഇ നിരവധി വിസ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വീസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനും അവരുടെ കഴിവിനും വൈദഗ്ധ്യത്തിനും അനുസൃതമായ ജോലികള്‍ക്കായി അന്വേഷണം നടത്താനും സാധിക്കും. ഗ്യാരന്ററോ ഹോസ്‌റ്റോ ആവശ്യമില്ലാതെ മൂന്ന് ഓപ്ഷനുകളില്‍ തൊഴില്‍ അന്വേഷണ വിസ ലഭ്യമാണ്. സിംഗിള്‍ എന്‍ട്രി പെര്‍മിറ്റിനൊപ്പം 60, 90, 120 ദിവസത്തേയ്ക്ക് വീസ ലഭ്യമാണ്. 60 ദിവസത്തേക്കുള്ള തൊഴില്‍ പര്യവേക്ഷണ വിസയ്ക്ക് 200 ദിര്‍ഹം, 90 ദിവസത്തേയ്ക്ക് 300 ദിര്‍ഹം, 120 ദിവസത്തേയ്ക്ക് 400 ദിര്‍ഹം എന്നിങ്ങനെയാണ് ഫീസ്. എന്നാല്‍, സന്ദര്‍ശകര്‍ 1,000 ദിര്‍ഹം സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ സാമ്പത്തിക ഗ്യാരണ്ടിയും നല്‍കണം. ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ GDRFA, ICP എന്നിവയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പോലുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി ഈ വീസയ്ക്ക് അപേക്ഷിക്കാം.

Next Story

RELATED STORIES

Share it