Sub Lead

അതീഖുര്‍ റഹ്മാനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് കൊണ്ടുപോകും

ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ആഗ്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അതീഖുര്‍ റഹ്മാന് ശരിയായ ചികില്‍സ ലഭ്യമാക്കണമെന്ന് മഥുര ജില്ലാ ജയിലില്‍ അധികൃതരോട് ലക്‌നൗവിലെ പിഎംഎല്‍എ കോടതി ആവശ്യപ്പെട്ട് ഒരാഴ്ച പിന്നിടുന്ന വേളയിലാണ് ഡല്‍ഹി എയിംസില്‍ ചെക്കപ്പിനായി കൊണ്ടുപോകാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചത്.

അതീഖുര്‍ റഹ്മാനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് കൊണ്ടുപോകും
X

ലഖ്‌നൗ: ഹാഥ്‌റസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ യുപി പോലിസ് കസ്റ്റഡിയിലെടുത്ത് കള്ളക്കേസില്‍ കുടുക്കി യുഎപിഎ ചുമത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവ് അതീഖുര്‍ റഹ്മാനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് കൊണ്ടുപോകും.

ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ആഗ്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അതീഖുര്‍ റഹ്മാന് ശരിയായ ചികില്‍സ ലഭ്യമാക്കണമെന്ന് മഥുര ജില്ലാ ജയിലില്‍ അധികൃതരോട് ലക്‌നൗവിലെ പിഎംഎല്‍എ കോടതി ആവശ്യപ്പെട്ട് ഒരാഴ്ച പിന്നിടുന്ന വേളയിലാണ് ഡല്‍ഹി എയിംസില്‍ ചെക്കപ്പിനായി കൊണ്ടുപോകാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചത്.

ഹൃദയത്തിന് ഗുരുതര പ്രശ്‌നങ്ങളുള്ള 27കാരനായ അതീഖുര്‍റഹ്മാന് വിദഗ്ധ ഡോക്ടര്‍മാര്‍ നേരത്തേ അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു.

പിഎംഎല്‍എ കോടതിയില്‍ വിചാരണയ്ക്കായി കഴിഞ്ഞാഴ്ച കൊണ്ടുപോവുന്നതിനിടെയാണ് ആരോഗ്യനില മോശമായതിനെതുടര്‍ന്ന് ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് അതേ നഗരത്തിലെ എസ്എന്‍ മെഡിക്കല്‍ കോളജിലേക്കും റഫര്‍ ചെയ്യുകയായിരുന്നു. നില ഗുരുതരമായതിനാല്‍ അവിടത്തെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ലക്‌നൗവിലെ ഒരു ഉയര്‍ന്ന കേന്ദ്രമായ SGPGI (സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ലേക്കോ ഡല്‍ഹിയിലെ എയിംസിലേക്കോ കൊണ്ടു പോവാന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അദ്ദേഹത്തെ ജയിലിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോവുകയായിരുന്നു.

പിന്നാലെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഷീരന്‍ എം ആല്‍വി മെഡിക്കല്‍ എമര്‍ജന്‍സി അപേക്ഷ സമര്‍പ്പിച്ചതോടെ അതീഖുര്‍റഹ്മാന് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്നും കോടതി അധികൃതരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുപി ജയില്‍ ഡിജി അദ്ദേഹത്തെ എയിംസിലേക്ക് കൊണ്ടുപോകാന്‍ ഉത്തരവിട്ടു.

'ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതിന്റെ രേഖാമൂലമുള്ള പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാലുടന്‍ ഞങ്ങള്‍ അദ്ദേഹത്തെ അവിടേക്ക് അയയ്ക്കും, അത് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആകണം' -ജയില്‍ സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ പറഞ്ഞു.

നേരത്തേ ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്ന അതീഖുര്‍റഹ്മാനോട് വിദഗ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചിരുന്നു. ഇതിന് തയ്യാറെടുക്കുന്നതിനിടെയാണ് യുപി പോലിസ് ഇദ്ദേഹത്തേയും മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനേയും മസൂദ് അഹമ്മദ്, ക്യാബ് ഡ്രൈവര്‍ ആലം എന്നിവര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it