- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഔദ്യോഗിക വസതി ഒഴിഞ്ഞ് ഉദ്ധവ് താക്കറെ; വൈകാരിക യാത്രയയപ്പുമായി ശിവസേന പ്രവര്‍ത്തകര്‍
രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഉദ്ധവിന്റെ വാഹനത്തിനു മേല്‍ പുഷ്പവൃഷ്ടി നടത്തി വൈകാരിക യാത്രയയപ്പാണ് ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയത്.
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടെ ഔദ്യോഗിക വസതി ഒഴിഞ്ഞ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഔദ്യോഗിക വസതി ഒഴിഞ്ഞ അദ്ദേഹം സ്വന്തം വീടായ മാതോശ്രീയിലേക്ക് മാറി. രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഉദ്ധവിന്റെ വാഹനത്തിനു മേല്‍ പുഷ്പവൃഷ്ടി നടത്തി വൈകാരിക യാത്രയയപ്പാണ് ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയത്.
നേരത്തെ രാജിസന്നദ്ധത അറിയിച്ച ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ മാറുമെന്നും അധികാരത്തോട് ആര്‍ത്തിയില്ലെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം വരും പോകും, എന്നാല്‍ യഥാര്‍ഥ സമ്പത്ത് എന്നത് ജനങ്ങളുടെ സ്നേഹമാണ്. കഴിഞ്ഞ രണ്ട് വര്‍ഷം ജനങ്ങളില്‍ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചു. എംഎല്‍എമാര്‍ പറയുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണ്. ഏതെങ്കിലും എംഎല്‍എമാര്‍ക്ക് ഞാന്‍ മുഖ്യമന്ത്രിയായി തുടരുന്നത് പ്രശ്നമുണ്ടെങ്കില്‍ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിയാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പഴയ ശിവസേനയും ഇപ്പോഴത്തേതും തമ്മില്‍ വ്യത്യാസമില്ല. ഹിന്ദുത്വവും ശിവസേനയും ഒന്നാണ്. ബാല്‍താക്കറെയുടെ പാരമ്പര്യം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2019ല്‍ തങ്ങള്‍ മൂന്ന് പാര്‍ട്ടികളും ഒന്നിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് ശരദ് പവാര്‍ എന്നോട് പറഞ്ഞത്. തനിക്ക് ഒരു മുന്‍പരിചയവും ഉണ്ടായിരുന്നില്ല. എങ്കിലും മുഖ്യമന്ത്രി സ്ഥാനം ഞാന്‍ ഏറ്റെടുത്തു. ശരദ് പവാറും സോണിയാ ഗാന്ധിയും ഒരുപാട് സഹായിച്ചു. തന്നില്‍ അവര്‍ വിശ്വാസം പുലര്‍ത്തി, ഫെയ്സ്ബുക്ക് ലൈവില്‍ അദ്ദേഹം പറഞ്ഞു.
#WATCH | Maharashtra CM Uddhav Thackeray leaves from Versha Bungalow in Mumbai. pic.twitter.com/50KgWLlAx0
— ANI (@ANI) June 22, 2022
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT