Sub Lead

കൊവിഡ് 19: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ സാധ്യത തള്ളക്കളയാനാവില്ലെന്ന് ഉദ്ധവ് താക്കറെ

കൊവിഡ് 19: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ സാധ്യത തള്ളക്കളയാനാവില്ലെന്ന് ഉദ്ധവ് താക്കറെ
X

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വെള്ളിയാഴ്ച മാത്രം 47,827 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന സാധ്യത തള്ളിക്കളയാനാകില്ല. ജനങ്ങള്‍ അലംഭാവം കാണിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ് വ്യവസ്ഥയ്ക്കാണോ ശ്രദ്ധിക്കേണ്ടതെന്നും താക്കറെ ചോദിച്ചു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ 15 ദിവസത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകാതെ വരും. ഇക്കാര്യം ഞാന്‍ നേരത്തേ നിങ്ങളെ അറിയിച്ചിരുന്നു. അതിനാല്‍ ഞാന്‍ ലോക്ഡൗണിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. വിദഗ്ധരുമായി സംസാരിച്ച് രണ്ടുദിവസത്തിനുളളില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ലെന്നും താക്കറെ വ്യക്തമാക്കി.

Next Story

RELATED STORIES

Share it