Sub Lead

ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും

ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. നേമം പോലെ ധര്‍മ്മടത്തും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കെ സുധാകരന്‍ മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഏറ്റവുമൊടുവില്‍ സുധാകരന്‍ തന്നെ ഇത് തള്ളിക്കളഞ്ഞു.

ഇതുസംബന്ധിച്ച് കെ സുധാകരനുമായി എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, നേരത്തെ പരിഗണനയിലുണ്ടായിരുന്ന കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ തന്നെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് സുധാകരന്‍ ആവശ്യപ്പെട്ടത്. പ്രാദേശിക വികാരം ഇതാണെന്നും താന്‍ മല്‍സരിക്കുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.

അതിനിടെ, ധര്‍മടത്ത് മല്‍സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് ഉച്ചയോടെ നാമനിര്‍ദേശ പ്രതിക നല്‍കും. വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നീതി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധ സൂടകമായാണ് മല്‍സരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പായി തലമുണ്ഡനം ചെയ്ത് സംസ്ഥാനവ്യാപകമായി നീതി യാത്ര നടത്തിയിരുന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാളയാര്‍ നീതി സമര സമിതിയുടെ ബാനറില്‍ മല്‍സരത്തിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണച്ചേക്കുമെന്ന് ആദ്യം റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം മുഖംതിരിക്കുകയായിരുന്നു. ഏതായാലും ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുകയും ഇന്നു തന്നെ പത്രിക നല്‍കുകയും ചെയ്യുമെന്നാണ് വിവരം.

UDF candidate in Dharmadam will be announced today

Next Story

RELATED STORIES

Share it