Sub Lead

യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ രാജിവച്ചു; ബിജെപിയിലേക്കെന്ന് അഭ്യൂഹം

യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ രാജിവച്ചു; ബിജെപിയിലേക്കെന്ന് അഭ്യൂഹം
X

പത്തനംതിട്ട: യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ വിക്ടര്‍ ടി തോമസ് സ്ഥാനങ്ങള്‍ രാജിവച്ചു. ജോസഫ് വിഭാഗം കടലാസ് സംഘടനയായെന്നും പാര്‍ട്ടി എല്ലാതലത്തിലും നിര്‍ജീവമായെന്നും ആരോപിച്ചാണ് രാജിവച്ചത്. എന്നാല്‍, ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം. യുഡിഎഫിന് വേണ്ടി ജീവിക്കുന്ന രക്തസാക്ഷിയായ വ്യക്തിയാണ് താനെന്നും സഹിക്കാനാവാത്ത ജനാധിപത്യവിരുദ്ധ സംഘടനാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയാത്തതിനാലാണ് രാജിയെന്നും വിക്ടര്‍ തോമസ് പറഞ്ഞു. അതേസമയം, ബിജെപിയിലേക്ക് പോവുന്നുണ്ടോയെന്ന ചോദ്യത്തിന് ആരെ കണ്ടാലും ഹലോ പറയുമെന്നായിരുന്നു മറുപടി. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഏത് പാര്‍ട്ടിയില്‍ പോവണമെന്ന് താന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

20 വര്‍ഷത്തോളമായി യുഡിഎഫ് ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസ് തിരുവല്ല നിയോജക മണ്ഡലത്തില്‍ 2006ലും 2011ലും സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണ സീറ്റ് അനുവദിച്ചിരുന്നില്ല. സെറിഫെഡ് മുന്‍ ചെയര്‍മാന്‍, കെഎസ്‌സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it